• Sat. Jul 5th, 2025

24×7 Live News

Apdin News

മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ മരണം നിപ സ്ഥിരീകരിച്ചതോടെ ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Byadmin

Jul 5, 2025


മലപ്പുറം: പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിക്കപ്പെട്ട മലപ്പുറത്തെ പതിനെട്ടുകാരി മങ്കട സ്വദേശിനിയായ പെണ്‍കുട്ടിയുടെ മരണം ഉണ്ടായത് നിപ ബാധിച്ചത് മൂലമെന്ന് സ്ഥിരീകരണം. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നില ഗുരുതമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നിപ സ്ഥിരീകരിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ആശുപത്രിക്ക് പിന്നാലെ

പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവാണ്.

നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയും ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് നിപ കേസുകളു മായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും.

By admin