• Tue. Jul 1st, 2025

24×7 Live News

Apdin News

മലപ്പുറത്ത് ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് – Chandrika Daily

Byadmin

Jul 1, 2025


മലപ്പുറം പാങ്ങില്‍ മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ച ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ച് ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായെന്നും തുടര്‍ന്ന് ഞരമ്പുകള്‍ പൊട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിക്കാത്തത് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മഞ്ഞപിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് വീട്ടില്‍ നിന്നുള്ള ചികിത്സയാണ് നല്‍കിയത്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ മോഡേണ്‍ മെഡിസിനെതിരെ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും അക്യുപങ്ചര്‍ ചികിത്സരീതിയെ വ്യാപകമായി പ്രാത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.



By admin