• Tue. Jul 15th, 2025

24×7 Live News

Apdin News

മലപ്പുറത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി

Byadmin

Jul 14, 2025


മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി. നിലമ്പൂര്‍ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തല്‍മണ്ണ പൊലീസിലിനു മുമ്പില്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയുടെ ആദ്യ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്. തൊട്ടടുത്ത മാസം പിതാവ് ഉമൈറയെ വിവാഹം കഴിക്കുകയും ചെയ്തു. സ്വന്തം മാതാവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നീട് പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയായിരുന്നു. ആഴ്ചയില്‍ രണ്ടുദിവസം ആദ്യ മാതാവിന്റെ രക്ഷിതാക്കള്‍ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞമാസം പേരകുട്ടിയുടെ ദേഹത്ത് മുറിവുകളും പാടുകളും ഇവര്‍ കാണുകയായിരുന്നു. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്.

താന്‍ കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു. കേസെടുത്തതിന ്പിന്നാലെ ഉമൈറ ഒളിവില്‍ പോകുകയായിരുന്നു. ഇന്നാണ് പൊലീസില്‍ കീഴടങ്ങിയത്.

By admin