മലപ്പുറം ഐക്കരപ്പടിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്നതിനിടെ തകര്‍ന്ന് വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും, ഒരാളെ ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റ് പണികള്‍ കാണാനായി എത്തിയ പത്തുവയസുകാരനായ കുട്ടിക്കും, മൂന്ന് തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്.