മലപ്പുറം : കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. നീരാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീടിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷായ്ക്ക് ഷോക്കേറ്റത്. അതേസമയം കെഇസ്ഇബിയുടെ അനാസ്ഥ മൂലമാണ് ഒരു ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
രണ്ട് തവണ വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബി ഓഫീസില്‍ വിളിച്ചറിയിച്ചിരുന്നു. ഇന്നലെയും ഇന്ന് രാവിലെയും വിളിച്ചു പറഞ്ഞു. വൈദ്യുതി ലൈന്‍ ഓഫാക്കാന്‍ പോലും കെഎസ്ഇബി തയ്യാറായില്ല. നിരന്തരം വിളിച്ചു പറഞ്ഞിട്ടും കെഎസ്ഇബി വിഷയം പരിഹരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മുഹമ്മദ് ഷായുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.