• Sat. Jul 26th, 2025

24×7 Live News

Apdin News

മഴ; ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും

Byadmin

Jul 25, 2025


ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും

നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

By admin