• Tue. Sep 1st, 2026

24×7 Live News

Apdin News

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

Byadmin

Sep 1, 2026


മുംബയ്: ചെക്ക് കേസുകളില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് ശിക്ഷ വിധിച്ച് മുംബയ് ബോറിവില്ലി കോടതി. 1.20 കോടി രൂപ പിഴയും  വിധിച്ചിട്ടുണ്ട്.

നാല് കേസുകളിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവാസായിയുടെ പരാതിയിലടക്കമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുവര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയില്ല.

കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്ന മാണി സി കാപ്പന് കോടതി വിധി തിരിച്ചടിയാണ്.2015 മുതല്‍ നടക്കുന്ന കേസിലാണ് ശിക്ഷ വിധിച്ചത്.ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി.

എറണാകുളം മജിസ്ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. ഈ സാഹചര്യത്തില്‍ മുംബയ് വ്യവസായിയായ ദിനേശ് മേനോന്‍ ബോറിവില്ലി കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നും അപ്പീല്‍ പോകുമെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

 



By admin