• Fri. Jul 4th, 2025

24×7 Live News

Apdin News

മിഠായി രൂപത്തിൽ ലഹരിമരുന്ന് ; പ്രതികളെ പിടികൂടി ദുബൈ പൊലീസ്

Byadmin

Jul 4, 2025


ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന നടത്തിയ 15 പേർ ദുബൈയിൽ അറസ്റ്റിലായി. 24 ലക്ഷം ദിർഹം വിലമതിക്കുന്ന 48 കിലോഗ്രാം ലഹരിമരുന്നും 1100 മിഠായികളുമാണ് പിടിച്ചെടുത്തതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പിടിയിലായത് മുഴുവൻ സ്ത്രീകളാണ്. മി​ഠാ​യി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ ലഹരി​മ​രു​ന്ന്​ ക​ല​ർ​ത്തി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ച്യൂ​യിം​ഗ​വും വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം.

രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​ണ്​ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉദ്യോഗസ്ഥരുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞെന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്സി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ​പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഷ​റ​ഫ്​ അ​ൽ മാ​മ​രി പ​റ​ഞ്ഞു.

By admin