തിരുവനന്തപുരം: മിഷനറി പ്രവർത്തനങ്ങളെല്ലാം ഹിന്ദുമേഖലകളിലാണെന്നും എന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ നടത്തുന്നില്ലെന്നും മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍.
‘സച്ചാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഭാരതത്തിൽ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്ലിം സമൂഹത്തിനാണ്. എന്നാൽ എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നിട്ടില്ല’- ഫേസ്ബുക്ക് പോസ്റ്റിൽ ടി.പി സെന്‍കുമാര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സച്ചാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഭാരതത്തിൽ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്ലിം സമൂഹത്തിനാണ്.
എന്നാൽ എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നീട്ടില്ല.
സേവനത്തിനും സഹായങ്ങൾക്കും അവരല്ലേ സച്ചാർ റിപ്പോർട്ട് പ്രകാരം അർഹർ ? അങ്ങനെയുള്ളപ്പോൾ ഈ സേവനങ്ങൾക്കും സഹായങ്ങൾക്കും മുസ്ലിം ഭൂരിപക്ഷ മേഖലകളെയല്ലേ തിരഞ്ഞെടുക്കേണ്ടത്. ??
അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല.?