തിരുവനന്തപുരം : കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ “മിഷൻ കേരള” ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിർദ്ദേശം. . 2026-ൽ കേരളം NDA സർക്കാർ ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു .
തദ്ദേശ തിരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും NDA ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം, തൃശൂർ എന്നീ കോർപ്പറേഷനുകൾ പിടിച്ചെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബിജെപിക്ക് സ്വാധീനമുള്ള രണ്ട് കോർപ്പറേഷനുകളാണ് തിരുവനന്തപുരവും തൃശൂരും. ഇതുകൂടാതെ, 10 മുനിസിപ്പാലിറ്റികളിൽ അധികാരം പിടിക്കാനും 21,000 വാർഡുകളിൽ വിജയം ഉറപ്പിക്കാനും യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചു.
തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഈ കോർപ്പറേഷനുകളിൽ അധികാരം പിടിച്ചെടുക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2014 ൽ – 11 ശതമാനവും 19-ൽ 16 ശതമാനവും 2020 -ൽ 20 ശതമാനവും വോട്ട് നൽകി. 2026-ൽ കേരളം NDA സർക്കാർ ഭരിക്കും.