• Sat. Jul 11th, 2026

24×7 Live News

Apdin News

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

Byadmin

Jul 11, 2026


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായുള്ള മോദിയുടെ കൂടിക്കാഴ്ച ദ ഓസ്ട്രേലിയന്‍ അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ മോദിയുടെ സന്ദര്‍ശനം അത്യധികം പ്രാധാന്യത്തോടെയാണ് നല്‍കിയത്.

ചില മാധ്യമങ്ങള്‍ മോദിയെ മിസ്റ്റര്‍ ഇന്ത്യ എന്നും, വ്യാപാരത്തിലും പ്രതിരോധത്തിലും സമ്മാനങ്ങളുമായി മോദി എത്തിയെന്നും വിശേഷിപ്പിച്ചു. ദ ഏജ് എന്ന പത്രം അല്‍ബനീസിന്റെ മോദി ഓപ്പറാന്‍ഡി എന്ന തലക്കെട്ടിലാണ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വ്യാപാരം, ഊര്‍ജം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറുകളില്‍ ഏര്‍പ്പെട്ടു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉത്പാദിപ്പിക്കുന്നതിന് ഓസ്ട്രേലിയയില്‍ നിന്ന് ഭാരതത്തിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇതിനുപുറമെ പുനരുപയോഗ ഊര്‍ജം, ധാതുക്കള്‍, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ ഓസ്ട്രേലിയന്‍ സൂപ്പര്‍ ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് 500 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ അധിക നിക്ഷേപവും ഭാരതം പ്രഖ്യാപി
ച്ചിട്ടുണ്ട്.



By admin