മുകളിലേക്ക് ഉറ്റുനോക്കി
നിൽക്കുന്ന അർജുൻ അശോകൻ, അർജന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർത്തി പ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ് , സനൂപ് തൈക്കൂടം,
ശരത് സഭ അന്ന, അമൽഷാ . എന്നിവർ. ആരെയും പെട്ടെന്നാകർഷി
ക്കുന്ന ഒരു പോസ്റ്ററാണിത്.
നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മെൽകൗ പോണ്ടിച്ചേരി എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണിത്.
പൊന്നിൻചിങ്ങമാസം പിറക്കുന്ന ദിനമായ ആഗസ്റ്റ് പതിനേഴ് തിങ്കളാഴ്‌ച്ച രാവിലെ സംസ്ഥാന സാംസ്‌കാരിക മന്ത്രി ശ്രീ. പി. സി. വിഷ്ണു നാഥാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തത്.
നിമിഷ നേരത്തിനുള്ളിൽ ത്തന്നെ സോഷ്യൽ മീഡിയായിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നതെന്ന് പ്രതികരണങ്ങളിൽക്കൂടി മനസ്സിലാക്കാം ..
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഘട്ടത്തിൽ ഏറെ ഉദ്വേഗമാകുന്നുമുണ്ട്..
ചിരിക്കൊപ്പം ചിന്തയും നൽകുന്ന ഈ ചിത്രം ഒരു സുഹൃത്ത് സംഘത്തിന്റെ ആത്മബന്ധത്തിന്റെ കഥയാണു പറയുന്നത്.
. പോണ്ടിച്ചേരിയിലെ ഒരു കാംബസ്സിൽ ഒന്നിച്ചു പഠിച്ച ഏതാനും പേർ വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്:
: അരുൺ ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആന്റെ മാത്യു എന്റെർടൈൻ
മെൻ്റിന്റെ ബാനറിൽ
ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് –
ഡിജോ ജോസ് ആന്റെണിയുടെ സഹസംവിധായകനായിരുന്ന നിഖിൽ മോഹൻ,പ്രിൻസ് ആന്റെ ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.
അർജൂൻ അശോകൻ അൽത്താഫ് സലിം ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
പ്രശസ്‌ത സോഷ്യൽ മീഡിയാ താരം
അന്നാമ്മ , അമൽഷാ , മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്:
ശ്രീലഷ്‌മി വിജയനാണ് നായിക.
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി ‘
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപ്പ സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ഇദ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഗുഡ് വിൽ എന്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ് .