• Sat. Sep 5th, 2026

24×7 Live News

Apdin News

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Byadmin

Sep 5, 2026



വടകര:  മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. ഇതേതുടര്‍ന്ന് ഈ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം വികസന ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്‌ഫോമിലേക്ക് മണ്ണ് നിറയ്‌ക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നുണ്ട്. ട്രാക്കില്‍ വീണ ലോറി നീക്കം ചെയ്യുന്നതിനുള്ള തീവ്രശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിവരികയാണ്.

വടകര മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മാണ ജോലികള്‍ക്കിടയില്‍ മണ്ണ് കയറ്റിയ ലോറി ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

By admin