മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദവും നാട്ടില്‍ സമ്പന്നര്‍ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ചികില്‍സക്കെത്തുന്നതെന്ന പൊള്ളയായ പറച്ചിലും കേട്ട് താന്‍ വിദഗ്ധ ചികില്‍സക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നെന്നും ഒടുവില്‍ പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നെന്നും
വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍.
ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയക്കാരിയല്ലാത്ത മീഡിയ സെലിബ്രറ്റിയെ മന്ത്രിയാക്കിയത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന് താന്‍ കരുതിയിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണെന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി ഒരു പരിചയവുമില്ലാത്ത വീണ ജോര്‍ജിനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവുമെന്നും അദ്ദേഹം പരിഹസിച്ചു.
വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ വീണ്ടും അമേരിക്കയിലേക്ക് പോകുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പരിഹസിച്ചു.
ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുക്കാതെ മുഖ്യമന്ത്രി പോകുമ്പോള്‍ മന്ത്രിമാരോടുള്ള വിശ്വാസം എത്രത്തോളമെന്ന് വ്യക്തമാകുന്നെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്‌നസത്യം വെളിവാക്കി എന്നും അദ്ദേഹം കുറിച്ചു.