കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച കാറിലെ യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.രജിസട്രേഷന്‍ നമ്പറില്ലാത്ത കാറിലാണ് ഇവര്‍ സഞ്ചരിച്ചത്.
അഞ്ചുപേരെയും ചോദ്യംചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 10.20 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു തൊട്ടുപിന്നില്‍ അതേവേഗത്തില്‍ സഞ്ചരിച്ച കാര്‍ വെസ്റ്റ്ഹില്‍ ചുങ്കത്ത് പൊലീസ് സംഘം തടഞ്ഞു. കാര്‍ പരിശോധനയ്‌ക്കിടെ ഡാഷ് ബോര്‍ഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ രജിസ്‌ട്രേഷന്‍ നമ്പരില്ലാതെ വേഗത്തില്‍ സംശയകരമായി സഞ്ചരിച്ചതു കൂടി കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്.