കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 29 ന് രാത്രിയോടെയാണ് പുഞ്ചിരിമട്ടം മേഖലയിലാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി ഇത് വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.
298 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. നിലമ്പൂര്‍, ചാലിയാര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്.
ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.
ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ