തിരുവന്തപുരം: ഒരേ സമയം ഖജനാവ് കാലിയാണെന്നും മുണ്ടുമുറുക്കിയെടുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി സതീശന്‍ അടുത്ത നിമിഷം കാണിച്ചത് അതിന് കടകവിരുദ്ധമായ പ്രവര്‍ത്തികളെന്ന് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസ്.
ഖജനാവിന് കോടികളുടെ അധികബാധ്യത വരുത്തുന്നതാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച നടപടി. എവിടെ നിന്നാണ് ഇതിന് പണം കണ്ടെത്തുക? കെഎസ്ആര്‍ടിസി പോലെ കടം കൊണ്ട് നട്ടം തിരിയുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് എവിടെ നിന്ന് എടുത്താണ് ശമ്പളവും പെന്‍ഷനും നല്‍കുക?
ഇനി ക്ഷേമപെന്‍ഷന്‍ തുക 3000 രൂപയാക്കി ഉയര്‍ത്തുന്ന പദ്ധതിയാമ്. ഇതും കൂടിയായാല്‍ കേരളം മുടിയും. മുണ്ടുമുറുക്കിയെടുക്കണം എന്ന് പറഞ്ഞയാള്‍ തന്നെ കൂടുതല്‍ ചെലവുകള്‍ വരുത്തിവെയ്‌ക്കുമ്പോള്‍ പറയാന്‍ ഒന്നേയുള്ളൂ- എന്തൊരു സതീശന്‍ എന്ന്.