• Thu. Aug 13th, 2026

24×7 Live News

Apdin News

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

Byadmin

Aug 13, 2026


ചെന്നൈ: 4800 കോടി രൂപയില്‍ നിര്‍മ്മിച്ച രാമായണ എന്ന സിനിമയില്‍ സീതയായി അഭിനയിച്ച് സായി പല്ലവിക്ക് ഒരു ആഗ്രഹമുണ്ട്. മുത്തശ്ശി തന്റെ 21ാം വയസ്സില്‍ സമ്മാനിച്ച ആ സാരിയുടത്ത് ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങണം. പക്ഷെ മുത്തശ്ശി ഇതൊന്നും ഉദ്ദേശിച്ചല്ല ആ സാരി സായി പല്ലവിക്ക് നല്‍കിയത്. മുത്തശ്ശിക്ക് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. ഈ സാരി സായി പല്ലവിന്റെ അവളുടെ വിവാഹത്തിനുടുക്കണം. ഇതില്‍ ഏത് ആഗ്രഹമാണ് നടക്കുക എന്നത് കാലം തീരുമാനിക്കും.

‘ഈ സാരി തരുന്ന സമയത്ത് മുത്തശ്ശി ഒരു ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു അന്ന് മുത്തശ്ശി കരുതിയത്” – സായി പല്ലവി പറയുന്നു.
പിന്നീട് 23-24 വയസിനോട് അടുക്കുമ്പോഴാണ് ‘പ്രേമം’ സിനിമയില്‍ സായ് പല്ലവി അഭിനയിക്കുന്നത്. ആ സമയത്താണ് ഒരു വലിയ പുരസ്‌കാരം നേടണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായതെന്നും താരം പറഞ്ഞു. ദേശീയ പുരസ്‌കാരമായിരുന്നു അന്ന് ഏറ്റവും വലിയ അംഗീകാരമായി കണ്ടിരുന്നത്.

”ആ സാരി ഉടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ആ ദേശീയ പുരസ്‌കാരം ആ സാരിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്,” സായ് പല്ലവി പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ഇപ്പോഴും ഉണ്ടെങ്കിലും ആ മോഹവുമായി ബന്ധപ്പെട്ട സമ്മര്‍ദവും പ്രതീക്ഷയും ആ സാരി ധരിക്കുന്ന നിമിഷം വരെയേ ഉണ്ടാകൂ എന്നും സായ് പല്ലവി പറയുന്നു.

എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഒരു അഭിനേത്രി എന്ന നിലയില്‍ സായി പല്ലവിക്ക് പ്രധാനപ്പെട്ടത് മറ്റൊരു കാര്യമാണ്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് തന്നെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ടതെന്ന് താരം വ്യക്തമാക്കി. ”താന്‍ അഭിനയിച്ച ആ കഥാപാത്രം സ്‌ക്രീനില്‍ അനുഭവിക്കുന്ന വികാരങ്ങളും വേദനകളും സന്തോഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഒരു നടി എന്ന നിലയില്‍ വലിയൊരു അംഗീകാരമാണ്,” സായ് പല്ലവി പറയുന്നു.

ഇതുവരെയും സായി പല്ലവിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. അമരന്‍ എന്ന തമിഴ് സിനിമയിലെ റെബേക്ക് വര്‍ഗീസ് എന്ന സൈനികന്റെ ഭാര്യ എന്ന കഥാപാത്രത്തിന് വ്യാപകമായി അഭിനന്ദനം ലഭിച്ചെങ്കിലും ദേശീയ പുരസ്കാരം ലഭിച്ചില്ല. ഇതിന് മുന്‍പ് ഗാര്‍ഗി എന്ന സിനിമയിലെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നുവെങ്കിലും ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായില്ല.



By admin