• Sat. Sep 5th, 2026

24×7 Live News

Apdin News

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Byadmin

Sep 5, 2026


കൊച്ചി:: അമൃത ടിവി ചാനലില്‍ നടക്കുന്ന സൂപ്പര്‍സ്റ്റാര്‍ സീനിയര്‍ സീസണ്‍-2വില്‍ ഒരു മുസ്ലിം പെണ്‍കുട്ടി പാടിയ ഭജഗോവിന്ദം എന്ന ഗാനത്തിന് കയ്യടി ഉയരുന്നു. അമൃത ചാനല്‍ പങ്കുവെച്ച ഈ വീഡിയോയ്‌ക്ക് കമന്‍റുകളും ലൈക്കുകളും നിറയുകയാണ്.

മത്സരത്തിലെ ആത്മീയ റൗണ്ടിലാണ് ഭജഗോവിന്ദം ആലപിക്കപ്പെട്ടത്. നല്ല ഒഴുക്കോടെയും ആത്മീയവിശുദ്ധിയോടെയുമാണ് ഈ പെണ്‍കുട്ടി ശ്രീശങ്കരാചാര്യര്‍ രചിച ഭജഗോവിന്ദം എന്ന ഗാനം ആലപിച്ചത്. യേശുദാസ് ഒരു സിനിമയില്‍ ആലപിച്ച അതേ ഈണത്തിലാണ് പാടിയതെങ്കിലും ഈ പെണ്‍കുട്ടിയുടെ ഗാനാലാപനം വേറിട്ട അനുഭവമായി നില്‍ക്കുന്നു.

“ജഗത് ഗുരു ആദി ശങ്കരന്റെ കൃതി കാണാതെ പഠിച്ചു മനോഹരമായി പാടിയ കുട്ടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും” എന്ന രീതിയിലുള്ള ആശീര്‍വാദം മുതല്‍ “ഇങ്ങനത്തെ മിടുക്കി കുട്ടികളെയാണ് അടുക്കളയിൽ തളച്ചിടാൻ കിളവൻ പറയുന്നത്”- എന്ന രീതിയില്‍ സമകാലിക രാഷ്‌ട്രീയ പ്രതികരണം വരെ കമന്‍റുകളില്‍ ഉണ്ട്.



By admin