മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.