• Thu. Jul 17th, 2025

24×7 Live News

Apdin News

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Byadmin

Jul 17, 2025


മോസ്കോ: ഉക്രൈനുമായുള്ള യുദ്ധത്തിലൂടെ റഷ്യയെ തീര്‍ക്കുക എന്നതാണ് യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍കൈയുടെ നേറ്റോയുടെയും ലക്ഷ്യമെന്നും ഇതിനെതിരെ പ്രതിരോധിക്കാന്‍ റഷ്യയുടെ പക്കല്‍ ആണവായുധങ്ങള്‍ മാത്രമേയുള്ളൂവെന്നും അതോടെ ഇത് മൂന്നാംലോക യുദ്ധമായി മാറുമെന്നും റഷ്യന്‍ ഇന്‍റര്‍നാഷണല്‍ അഫയേഴ്സ് കൗണ്‍സില്‍ അംഗവും യുദ്ധവിദഗ്ധനും റഷ്യന്‍ ചിന്തകുമായ ദിമിത്രി ട്രെനിന്‍. ഈ യുദ്ധം റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധമല്ല, പകരം റഷ്യയെ ഉക്രൈനെ മുന്‍നിര്‍ത്തി ഇല്ലാതാക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിമിത്രി ട്രെനിന്‍.

റഷ്യയെ ആത്യന്തികമായി തകര്‍ക്കുക എന്നത് തന്നെയാണ് യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ലക്ഷ്യം. പാശ്ചാത്യരാജ്യങ്ങളുമായി പോരാടാന്‍ റഷ്യയ്‌ക്ക് സൈനികശക്തിമാത്രം പോരാ. റഷ്യന്‍ ജനതയുടെ ഒറ്റക്കെട്ടായ പിന്തുണ കൂടി വേണം. ഈ യുദ്ധത്തില്‍ നിന്നും നേറ്റോയെയും അമേരിക്കയെയും പിന്തിരിപ്പിക്കാന്‍ റഷ്യയ്‌ക്ക് കൈമുതലായുള്ളത് ആണവപ്രതിരോധസംവിധാനങ്ങള്‍ മാത്രമാണ്. നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തില്‍ റഷ്യ ഇത് പ്രയോഗിച്ചാല്‍ അത് വലിയ നാശത്തിലേക്ക് ലോകത്തെ എത്തിക്കുമെന്നും ദിമിത്രി ട്രെനിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുദ്ധത്തിലൂടെ കീഴടക്കിയ രാജ്യങ്ങളുടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുക എന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ ലക്ഷ്യമാണ്. ഇറാഖിലേതുള്‍പ്പെടെയുള്ള എണ്ണനിക്ഷേപം തീരുന്നതോടെ റഷ്യയുടെ എണ്ണക്കലവറയും പ്രകൃതിവാതകക്കിണറുകളും പാശ്ചാത്യ ശക്തികള്‍ ഉറ്റുനോക്കുന്നുണ്ടെന്നും ചിലര്‍ വിലയിരുത്തുന്നു.

റഷ്യയെ റൗഡിയായി ചിത്രീകരിക്കുന്ന പാശ്ചാത്യമാധ്യമങ്ങളുടെ രീതികളും റഷ്യയെ വീഴ്‌ത്താനുള്ള വലിയ അജണ്ട സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. റഷ്യയെ സാമ്രാജ്യത്വവികസനമോഹിയായി ചിത്രീകരിക്കുക, പുടിനെ വലിയ തെമ്മാടിയും സമാധാനത്തെ നിരന്തരം തള്ളിക്കളയുന്ന വ്യക്തിയായും ചിത്രീകരിക്കുന്നതെല്ലാം ഈ ഗൂഢ അജണ്ട തന്നെ.- ദിമിത്രി ട്രെനിന്‍ പറയുന്നു.



By admin