ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍ അടക്കം നാല് പേര്‍ കര്‍ണാടകയില്‍ അറസ്റ്റിലായി. കാസറഗോഡ് സ്വദേശികളായ ജെ. അബ്ദുൽ സഹിൽ (25), കെ. മുഹമ്മദ് ആസിഫ് (25), എം. മുഹമ്മദ് സിറാജ് (28), തമിഴ്‌നാട് കരൂർ സ്വദേശി ശക്തിവേലു (24) എന്നിരെയാണ് പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 19 നും 20 നും ഇടയിൽ പുത്തൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്നൂർ കാവിൽ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. ഓമ്‌നി വാന്‍ മോഷ്ടിച്ച് കേരളത്തിലേക്കും തുടർന്ന് തമിഴ്‌നാട്ടിലേക്കും കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. വാഹനം തമിഴ്‌നാട്ടിൽ ആംബുലൻസാക്കി മാറ്റിയാണ് ഉപയോഗിച്ചത്. കാസറഗോഡ് ബദിയടുക്ക, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ മോഷണ കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.
SUMMARY: Four persons of the interstate vehicle theft gang, including three Malayalis, have been arrested