ന്യൂദൽഹി: ദൽഹി വിവേക് വിഹാർ പ്രദേശത്തുണ്ടായ വൻ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. വിവേക് വിഹാർ ബി ബ്ലോക്കിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
ദൽഹിയിലെ ഷഹ്ദാര ജില്ലയിലെ വിവേക് വിഹാറിലെ ബി ബ്ലോക്കിലുള്ള ഒരു നാലുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ഈ ദാരുണമായ അപകടം ഉണ്ടായത്. അകത്ത് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
തീപിടുത്തമുണ്ടായതായി ഇന്ന് പുലർച്ചെ 3 മണിക്ക് അഗ്നിശമന സേനയ്‌ക്ക് ഒരു കോൾ ലഭിച്ചു തുടർന്ന് നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി. അപകടത്തിൽപ്പെട്ട 12 മുതൽ 14 വരെ ആളുകളെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.