തിരുവനന്തപുരം: മാറാട് അക്രമത്തിന് കൂട്ടുനിന്ന അതേ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ഇന്നും ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു. ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍, ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെണ്ടന്ന് കണ്ടെത്തി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. മുസ്ലിം ലീഗ്, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ ചില മുസ്ലിം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടണ്ടായിരുന്നു. ഇതില്‍ ഗൂഢാലോചന നടത്തിയ നേതാക്കളെ പുറത്തുകൊണ്ടണ്ടുവരാന്‍ കഴിയാതിരുന്നതില്‍ ഇരകളായവര്‍ക്ക് ഇന്നും വലിയ പ്രതിഷേധമുണ്ടണ്ട്. മാറാട്ടെ അമ്മമാര്‍ നീതിക്കായി നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. കേരളത്തിലെ ഹിന്ദു സമൂഹം ഒന്നടങ്കം ഈ അനീതിക്കെതിരെ പ്രതികരിച്ചത് മാറാട്ടെ ജനതയ്‌ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാറാട് നടന്നത് ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത തീവ്രവാദ ആക്രമണമായിരുന്നു. വാഗമണ്‍, കണ്ണൂരിലെ നാറാത്ത് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഭീകരവാദ പരിശീലനം നടത്തിയവരെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോഴും ഭീകരവാദികള്‍ പലരൂപത്തിലും രംഗത്തു വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഹിന്ദു ആചാരാനുഷ്ഠാനങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്. ഹൈന്ദവ മാനബിന്ദുക്കള്‍ക്ക് നേരെ ആസൂത്രിതമായ അധിക്ഷേപങ്ങളാണ് നടക്കുന്നത്. ഭീകരവാദത്തിന്റെ ഇത്തരം വിവിധ രൂപങ്ങളെ തിരിച്ചറിയാന്‍ ഹൈന്ദവര്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കൂട്ടക്കൊലയില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷാര്‍ച്ചന നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍, മനോജ് കുമാര്‍ വി.ആര്‍., ആര്‍എസ്എസ് ഉപനഗര്‍ കാര്യവാഹ് പ്രസാദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.