• Thu. Jul 10th, 2025

24×7 Live News

Apdin News

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

Byadmin

Jul 10, 2025


ന്യൂദല്‍ഹി: നരേന്ദ്രമോദി കഴിഞ്ഞ ദിവസം അര്‍ജന്‍റീന സന്ദര്‍ശിച്ചതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്. ഇന്ത്യക്കാര്‍ ആരാധിക്കുന്ന ഫുട്ബാള്‍ താരങ്ങളായ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും നാട്ടിലേക്ക് മോദി എത്തിയത് ഫുട്ബാള്‍ തേടിയല്ല, പകരം അപൂര്‍വ്വ മൂലകങ്ങള്‍ തേടിയാണ്. കാരണം ഭാവിലോകത്തിന്റെ മുന്നേറ്റത്തെ നിയന്ത്രിക്കുന്നത് ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ഈ അപൂര്‍വ്വ മൂലകങ്ങളത്രെ.

യുദ്ധവിമാനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണും വൈദ്യുതിവാഹനവും വരെ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരം കയ്യില്‍ വെച്ച് ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുകയാണ് ചൈനയും ഷീ ജിന്‍പിങ്ങും. കാരണം ഈ അപൂര്‍വ്വ മൂലകങ്ങള്‍ പ്രകൃതിയില്‍ നിന്നും കുഴിച്ചെടുത്ത് വേര്‍തിരിക്കാനുള്ള സംവിധാനം ഏറ്റവുമധികം വികസിപ്പിച്ചെടുത്തിരിക്കുന്നത് ചൈനയാണ്. ചൈനയില്‍ നിന്നും ഇവ ധാരാളമായി വന്നുകൊണ്ടിരുന്നതിനാല്‍ മറ്റ് രാജ്യങ്ങള്‍ അക്കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്തിയില്ല. ഈ അവസരം മുതലാക്കി ചൈന ഈ രംഗത്ത് ഒരു ഏകാധിപതിയായി വളര്‍ന്നു. അപൂര്‍വ്വ ധാതുശേഖരം ചൈന നല്‍കാത്തതിന്റെ പേരില്‍ യൂറോപ്പിലും ജപ്പാനിലും കാര്‍ നിര്‍മ്മാണം വരെ നിര്‍ത്തിവെയ്‌ക്കേണ്ടിവന്ന പ്രതിസന്ധി കഴിഞ്ഞ ദിവസങ്ങളില്‍ രൂപം കൊണ്ടിരുന്നു.അപൂര്‍വ്വ ധാതുക്കള്‍ യൂറോപ്പിന് നല്‍കാത്തതിനാല്‍ ബിഎംഡബ്ല്യു, മെഴ്സിഡെസ് എന്നീ ലോകപ്രശസ്ത കാര്‍ കമ്പനികളില്‍ വരെ കാര്‍ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. ഇങ്ങിനെ ഒരു പ്രതിസന്ധി അമേരിക്കയ്‌ക്കും നേരിടേണ്ടി വന്നേക്കുമെന്ന ഭയം മൂലം ചൈനയുടെ പ്രസിഡന്‍റ് ഷീജിന്‍പിങ്ങിനെ ഫോണില്‍ വിളിക്കാനും വ്യാപാരക്കരാറില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചു എന്ന് ഒരു വാര‍്ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ കാര്യമെടുത്താല്‍ 2024-25ല്‍ ഇന്ത്യ 807 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധമുണ്ടായാല്‍ ഈ അപൂര്‍വ്വ ധാതുശേഖരങ്ങള്‍ നല്‍കാതെ പിടിച്ചുവെയ്‌ക്കാം എന്നത് ചൈനയുടെ ചുവപ്പുകോട്ടയ്‌ക്കുള്ളില്‍ ഒരുക്കിവെച്ച യുദ്ധതന്ത്രമായിരിക്കണം. അത് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞതെന്ന് മാത്രം.

എന്തായാലും ചൈനയുടെ ഈ ആധിപത്യം തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. മോദി. അതിന്റെ ഭാഗമായാണ് അദ്ദേഹം അര്‍ജന്‍റീന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ മോദി ഈയിടെ സന്ദര്‍ശനം നടത്തിയത്. ലിതിയവും ചെമ്പും ധാരാളമുള്ള രാജ്യമാണ് അര്‍ജന്‍റീന. ലിഥിയം ഇന്ന് ഇലക്ട്രിക് കാര്‍ ബാറ്ററി നിര്‍മ്മാണം മുതല്‍ മൊബൈല്‍ റീചാര്‍ജബിള്‍ ബാറ്ററി വരെ നിര്‍മ്മിക്കുന്നതിന് ലിഥിയം വേണം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ലിഥിയം ശേഖരമുള്ള രാജ്യമാണ് അര്‍ജന്‍റീന. ഇന്ത്യയുടെ ധാതുഖനന-പര്യവേക്ഷണ കമ്പനിയായ കെഎബിഐഎല്‍ ഇപ്പോഴേ അര്‍ജന്‍റീനയിലെ കറ്റമാര്‍ക പ്രവിശ്യയില്‍ ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനും വേണ്ട കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതല്‍ കരാറുകള്‍ മോദി ഒപ്പുവെയ്‌ക്കും. ഘാന, ട്രിനിഡാഡ് ആന്‍റ് ടൊബാഗോ, ബ്രസീല്‍, നമീബിയ എന്നിവിടങ്ങളില്‍ അപൂര്‍വ്വ ധാതുനിക്ഷേപം ധാരാളമായുണ്ട്. ഇത് കണ്ണ് വെച്ച് തന്നെയാണ് മോദിയുടെ സന്ദര്‍ശനം. ഘാനയില്‍ അപൂര്‍വ്വ ധാതുക്കള്‍ ധാരാളമായുണ്ട്. ഇന്ത്യയുടെ ഇലക്ട്രിക് വാഹനമുന്നേറ്റത്തിന് അത്യന്താപേക്ഷിതമായ ലിഥിയം ഘാനയിലും ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലും ഉണ്ട് യിട്രിയം എന്ന അപൂര്‍വ്വ ധാതു ബ്രസീലില്‍ ധാരാളമായുണ്ട്. ചൈനയെപ്പോലെ ബ്രസീലും യിട്രിയത്താല്‍ സമ്പന്നമാണ്. അതുപോലെ മറ്റൊരു അപൂര്‍വ്വ ധാതുവായ സ്കാന്‍ഡിയവും ബ്രസീലില്‍ ധാരാളമായുണ്ട്.

അലൂമിനിയം അലോയുകളില്‍ സ്കാന്‍ഡിയം ചേര്‍ത്താല്‍ ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാന്‍ അലൂമിനിയത്തിന് സാധിക്കും. ഭാരക്കുറവും ഇഷ്ടംപോലെ വലിച്ചുനീട്ടാവുന്നതുമാണ് സ്കാന്‍ഡിയം എന്നതാണ് ഇതിന്റെ ഒരു മുഖ്യആകര്‍ഷണം. മറ്റൊന്ന് ഇവയ്‌ക്ക് ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വിമാനങ്ങളും പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഇവ അത്യാവശ്യമാണ്. അലൂമിനിയം അടങ്ങിയ ലോഹമിശ്രിതങ്ങള്‍ക്ക് ഈടും ഉറപ്പും നല്‍കാന്‍ സ്കാന്‍ഡിയത്തിന് സാധിക്കും.ഇത് കാര്‍ ബോഡി നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ്. എന്തിന് വിമാനങ്ങളുടെ ബോഡി നിര്‍മ്മിക്കാന്‍ വരെ സ്കാന്‍ഡിയം ഉപയോഗിക്കും. ലേസറുകള്‍, എല്‍ഇഡി, സോളാര്‍ സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കുന്നു.
മെഡിക്കല്‍ ട്രീറ്റ് മെന്‍റ്, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണം, മെറ്റീയല്‍സ് നിര്‍മ്മാണം എന്നിവയില്‍ ഒഴിച്ചുകൂടാനാവത്ത അപൂര്‍വ്വ ധാതുവാണ് ഇട്രിയം. ക്യാന്‍സര്‍ ചികിത്സയ്‌ക്കും സ്കാനി‍ങ്ങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇമേജിങ്ങിലും ഇട്രിയം ഉപയോഗിക്കും. അലൂമിനിയം, മഗ്നീഷ്യം എന്നിവയുടെ ലോഹമിശ്രിതങ്ങളുടെ കരുത്ത് കൂട്ടാന്‍ ഇട്രിയത്തിന് സാധിക്കും. വാഹനനിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കും. വൈദ്യുത വാഹനനിര്‍മ്മാണത്തിനും കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള ടര്‍ബൈനുകള്‍ നിര്‍മ്മിക്കാനും ഇട്രിയവും സ്കാന്‍ഡിയവും വേണം. ഭൂമിയിലെ ധാതുനിക്ഷേപസ്ഥലങ്ങളില്‍ സ്കാന്‍ഡിയവും ഇട്രിയവും ഒരുമിച്ച് കാണപ്പെടുന്നു. വെള്ളിയുടെ വെള്ളയാണ് ഇവ രണ്ടിന്റെയും നിറം.
സ്കാന്‍ഡിയം, ഇട്രിയം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ധാതുക്കളുടെ 70 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് ചൈനയാണ്. ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ഖനികളില്‍ നിന്നാണ് ഇവ കുഴിച്ചെടുക്കുന്നത്. പ്രകൃതിയില്‍ നിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത രൂപത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വ്യാവസായികമായ ഇവയുടെ ഉപയോഗത്തിന് ഈ അപൂര്‍വ്വ ധാതുക്കള്‍ ശുദ്ധീകരിക്കണം. ഈ ശുദ്ധീകരണപ്രക്രിയയും ചൈനയില്‍ തന്നെയാണ് നടക്കുന്നത്. നേരെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന ഈ ഭൂമിയിലെ ധാതുക്കള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

എന്തായാലും ഈ രംഗത്ത് മോദിയുടെ ഈ അഞ്ച് രാഷ്‌ട്രസന്ദര്‍ശനം ചൈനയുടെ ചീട്ട് ഭാവിയില്‍ കീറും.



By admin