
തിരുവനന്തപുരം: വാസ്തവത്തില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെന്ന കുരുക്കിനെ അര്‍ധരാത്രി 12 മണിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മോദി പൊട്ടിച്ചെറിയുകയായിരുന്നു. മോദിയെന്ന നേതാവ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അതിജീവിച്ച വീഡിയോയെ പരിഹസിച്ച് ഏഷ്യാനെറ്റ് ലേഖകനായ ഉണ്ണി ബാലകൃഷ്ണന്‍. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളേയും അഭിസംബോധന ചെയ്യാന്‍ വേണ്ടി രാത്രി 12 മണിക്ക് മോദി പങ്കുവെച്ച വീഡിയോ ഒരു അങ്കില്‍ സെല്‍ഫിയാണെന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ഈ അധിക്ഷേപം. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന പരിപാടിയിലായിരുന്നു ഈ പരിഹാസം.
വാസ്തവത്തില്‍ സിജെപിയെ തന്നെ തോല്‍പിച്ചുകളഞ്ഞ വീഡിയോ എന്നാണ് മാധ്യമനീരീക്ഷകരും രാഷ്‌ട്രീയനിരീക്ഷകരും മോദിയുടെ ഈ അര്‍ധരാത്രി പങ്കുവെച്ച വീഡിയോകളെ വിശേഷിപ്പിക്കുന്നത്. ആ രാത്രി തന്നെ മോദിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതുതായി എത്തിയ ഫോളോവേഴ്സിന്റെ എണ്ണം എത്രയെന്നോ? 11 ലക്ഷം പേര്‍. അതോടെ മോദിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം പത്ത് കോടി 20 ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ന്നു. ഉണ്ണി ബാലകൃഷ്ണന് പ്രിയങ്കരനായ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 1.5 കോടി മാത്രമാണെന്നോര്‍ക്കണം. ഈ നീറ്റ് പരീക്ഷാവിവാദക്കാലത്ത് അത് ഒട്ടും കൂടിയിട്ടുമില്ല.
സിജെപിയെ ഈ വീഡിയോയിലൂടെ മോദി മുട്ടുകുത്തിക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍. ഇന്ത്യയിലെ ലക്ഷക്കണക്കിന് പേര്‍ കണ്ട ഈ വീഡിയോ മോദിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. ഇതില്‍പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ മോദി കൈക്കൊണ്ട നടപടികളെക്കുറിച്ചും മറ്റുമാണ് പറഞ്ഞത്. പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഒരു ഗൗരവമായ വിഷയമാണെന്ന് മോദി സമ്മതിക്കുകയും ചെയ്തു. വാസ്തവത്തില്‍ സിജെപിക്കാര്‍ പോലും വാഴ്‌ത്തിയ വീഡിയോ ആയിരുന്നു ഇത്. മോദിയുടെ ആരാധകരായ കൗമാരക്കാരുടെയും ഇടത്തരം കുടുംബക്കാരുടെയും വിശ്വാസ്യത മോദി തിരിച്ചുപിടിച്ചത് ഈ വീഡിയോയിലൂടെയാണ്. അങ്ങിനെയിരിക്കെയാണ് മോദിയുടെ ഈ വീഡിയോ വെറും അങ്കിള്‍ സെല്‍ഫി ആണെന്ന് ഉണ്ണി ബാലകൃഷ്ണന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം.