ടെഹ്റാന്‍: രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശിക്കുന്നത് മോദി ട്രംപ് പറയുന്നത് അനുസരിക്കുന്ന ട്രംപിന്റെ കയ്യിലെ കളിപ്പാവയാണ് എന്നാണ്. എന്നാല്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും. ശനിയാഴ്ച ഇറാന്‍ വെടിവെച്ച ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഞായറാഴ്ച ഹോര്‍മുസ് കടിലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയാണ്. ഇത് ഇന്ത്യന്‍ നയതന്ത്രത്തിന്റെ അസാധാരണവിജയമാണ് എന്ന് പറയാതെ തരമില്ല.
ഭാരതത്തിന്റെ കരുത്തുറ്റ വിദേശനയത്തിന് വീണ്ടും ഒരു തിളക്കമാർന്ന വിജയം! ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെല്ലുവിളികൾ ഉയർന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ കൃത്യസമയത്തുള്ള ഇടപെടൽ വലിയ ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ എണ്ണ ടാങ്കറായ ‘ദേശ് ഗരിമ’ ഇന്ന് സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നു.
ഖത്തറിലെ റാസ് ലഫാൻ തുറമുഖത്ത് നിന്നും മുംബൈയിലേക്ക് 31 ഇന്ത്യൻ നാവികരുമായി പുറപ്പെട്ട കപ്പലിന് വഴിയൊരുക്കാൻ ഇറാൻ തയ്യാറായത് ഇന്ത്യയുടെ നയതന്ത്ര സമ്മർദ്ദത്തിന്റെ ഫലമാണ്.
ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ ഇറാൻ സ്ഥാനപതിയെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. നാവികരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിലപാട് ഇറാനെ പുനർചിന്തയ്‌ക്ക് പ്രേരിപ്പിച്ചു.
31 ഭാരതീയരുടെ ജീവൻ സുരക്ഷിതമാക്കി ഒമാൻ കടലിലെത്തിയ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈ തീരത്തെത്തും.
മാർച്ച് മാസത്തിന് ശേഷം ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടക്കുന്ന പത്താമത്തെ ഇന്ത്യൻ കപ്പലാണിത്. ആഗോള ജലപാതകളിൽ ഭാരതത്തിന്റെ പതാക വഹിച്ച കപ്പലുകൾക്ക് ആരുടെയും ഭയമില്ലാതെ സഞ്ചരിക്കാമെന്ന് മോദി സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കാട്ടുന്ന ഈ ജാഗ്രത അഭിമാനകരമാണ്.