• Fri. Jul 4th, 2025

24×7 Live News

Apdin News

യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്‍

Byadmin

Jul 3, 2025


യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്‍. യുഎന്‍ ആണവ നിരീക്ഷക സംഘടനയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് പാസാക്കിയ നിയമം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരുത്തിയതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ആണവ നിര്‍വ്യാപന ഉടമ്പടി പ്രകാരമുള്ള ബാധ്യതകള്‍ ലംഘിച്ച് ഇറാനെ പ്രഖ്യാപിക്കാന്‍ IAEA ബോര്‍ഡ് വോട്ട് ചെയ്തതിന് ഒരു ദിവസത്തിന് ശേഷം ആരംഭിച്ച, പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്ന് ഇസ്രാഈലിന്റെ വ്യോമാക്രമണത്തിന് ന്യായീകരണം നല്‍കുന്നുവെന്ന് ആരോപിച്ച് IAEA യുമായുള്ള സഹകരണം നിര്‍ത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഭാവിയില്‍ നടത്തുന്ന ഏതൊരു പരിശോധനയ്ക്കും ടെഹ്റാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതി ആവശ്യമാണെന്ന് നിയമം അനുശാസിക്കുന്നു.
‘ഞങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാം. ഇറാനില്‍ നിന്നുള്ള കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ക്കായി ഐഎഇഎ കാത്തിരിക്കുകയാണ്,’ ഐഎഇഎ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ പ്രധാന ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണം ‘ഗുരുതരവും കനത്തതുമായ കേടുപാടുകള്‍’ വരുത്തിയതായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി പറഞ്ഞു.

By admin