തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്സ് സമര സമിതി നേതാവ് വളര്‍മതി . കഴിഞ്ഞ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൊണ്ടാണ് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതെന്ന് മറക്കരുത്. മറ്റ് പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ യുഡിഎഫ് പഞ്ചാര വാക്കുകള്‍ പറയുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് കാര്യമില്ല. എല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പൊലീസ് ശത്രുപക്ഷത്തു നിന്നുകൊണ്ടാണ് കേസെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിന്റെ മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. വളര്‍മതിയാണ് ഒന്നാം പ്രതി. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.