ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 2027ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി ഐഎഎസ് പദവി രാജിവെച്ച് ദിവ്യ മിത്തല്‍ എന്ന വനിത ഇറങ്ങിയിരിക്കുന്നു. അവര്‍ പുതുതായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു. പേര് ജനനീതി ഭാരത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി ജനനീതി ഭാരത് എന്ന പേരില്‍ പുതിയൊരു പാര്‍ട്ടി രൂപീകരിച്ച ദിവ്യ മിത്തല്‍ രംഗത്തിറങ്ങുന്നതിനെപ്പറ്റി ദുരൂഹതകള്‍ ഏറെ.
ഇവര്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെയും യോഗിയെയും ദുര്‍ബലപ്പെടുത്താനാണോ വരുന്നത് എന്ന സംശയം ശക്തമാണ്. ഇതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണോ എന്ന് സംശയമുണ്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നത് സുനിത വിശ്വനാഥ് എന്ന ഇന്ത്യക്കാരിയാണ്. ഹിന്ദുമതത്തിനകത്ത് വിള്ളലുണ്ടാക്കി ബിജെപിയെ ദുര്‍ബലമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനായി ഇവര്‍ നിരവധി ടൂള്‍കിറ്റുകള്‍ ഇറക്കുന്നുമുണ്ട്. രാഹുല്‍ ഗാന്ധിയെ ഇടയ്‌ക്കിടക്ക് അമേരിക്കയില്‍ വിളിച്ചുവരുത്തി പുതിയ ടൂള്‍കിറ്റുകള്‍ നല്‍കുന്ന ജോലിയും സുനിത വിശ്വനാഥിന്‍റേതാണ്.
താന്‍ യുപിയിലെ 403 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്നാണ് ദിവ്യ മിത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈയിടെ ബെംഗളൂരുവില്‍ ധര്‍മ്മസ്ഥലയിലെ ക്ഷേത്രത്തെ തകര്‍ക്കാന്‍ ഒരു ഗൂഢാലോചന നടന്നു. അവിടുത്തെ ധര്‍മ്മാധികാരികളും ബന്ധുക്കളും ക്ഷേത്രത്തില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്ര വളപ്പില്‍ തന്നെ കുഴിച്ചുമൂടുന്നു എന്നായിരുന്നു ആരോപണം. മാസങ്ങളോളം നീണ്ട വിവാദത്തിനൊടുവില്‍ ഈ ആരോപണം വെറും പച്ചക്കള്ളമാണെന്ന് കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ച് ക്ഷേത്രാധികാരികളെ പ്രതികളാക്കുന്ന രീതിയില്‍ നിരവധി വീഡിയോകള്‍ ചെയ്തത് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ്. ഇന്ത്യയില്‍ ഇതുപോലെ നിരവധി മാധ്യമങ്ങള്‍ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയില്‍ ഉണ്ട്.
ശങ്കരാചാര്യരെ യോഗി ആദിത്യനാഥിനെതിരായി തിരിച്ചലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ മുരുകമലയ്‌ക്കടുത്ത് സിക്കന്ദര്‍ മല എന്ന പേരില്‍ ഒരു മുസ്ലിം ഫക്കീറിന്റെ മലയുണ്ടായിരുന്നു എന്ന വ്യാജക്കഥ പ്രചരിപ്പിച്ചതും എല്ലാം ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (Hindus for Human Rights) അജണ്ടകള്‍ ആയിരുന്നു എന്ന ആരോപണം ശക്തമാണ്. അയോധ്യ രാമക്ഷേത്രത്തിനെതിരായ ആക്രമണവും എന്തിന് അവിടുത്തെ ഭണ്ഡാര മോഷണവിവാദവും വരെ ഇവരുടെ അജണ്ടയുടെ ഭാഗമായിരുന്നോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. കാരണം ആര്‍എസ്എസുകാരാണ് തങ്ങള്‍ എന്ന വ്യാജ കഥ അടിച്ചിറക്കി നിഷ്കളങ്ക ക്ഷേത്ര സേവകനായ ചമ്പത്ത് റായിയെ ചിലര്‍ പറ്റിക്കുകയായിരുന്നു. അതിനാല്‍ ഭണ്ഡാരത്തില്‍ നിന്നുള്ള വരവ് എണ്ണിത്തിട്ടപ്പെടുത്താന്‍ വന്ന ഇവരുടെ വസ്ത്രങ്ങള്‍ പരിശോധിച്ചില്ല. യോഗി ആദിത്യനാഥിനെ 2027ലെ തെരഞ്ഞെടുപ്പിന് മുന്‍പ് കളങ്കപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഭണ്ഡാരമെണ്ണുന്ന ജോലിയില്‍ മുഴുകി ലക്ഷങ്ങള്‍ മോഷ്ടിച്ച ഈ ചെറുപ്പക്കാര്‍ക്ക് ആര്‍എസ് എസുമായോ ബിജെപിയുമായോ ബന്ധം പോലുമില്ലായിരുന്നു. എന്നാല്‍ ഇത് ഗൂഢാലോചനയായിരുന്നു എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല, ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ യോഗി ഇത്തരം വില കുറഞ്ഞ വേലകള്‍ ചെയ്യുന്ന ആളല്ലെന്ന് അറിയാം.
ആര്‍എസ്എസിനെതിരെ കര്‍ണ്ണാടകയില്‍ പ്രിയാങ്ക് ഖാര്‍ഗെ നടത്തുന്ന കടന്നാക്രമണത്തിന് വേണ്ട ആശയങ്ങള്‍ തയ്യാറാക്കപ്പെടുന്നത് അമേരിക്കയിലെ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്ന സംഘടനയുടെ ലാബിലാണെന്നും ആരോപണമുണ്ട്.
ഈയിടെ ഗുജറാത്തില്‍ അക്ഷര്‍ ധാം ക്ഷേത്രം പണിതിരിക്കുന്നത് ദളിതരെ ചൂഷണം ചെയ്താണ് എന്ന കള്ളക്കഥ മെനഞ്ഞത് ഈ സംഘടനയുടെ പരീക്ഷണശാലയിലാണെന്ന് പറയപ്പെടുന്നു. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്നത് മണിക്കൂറിന് ഏകദേശം 100 രൂപ മാത്രമായിരുന്നു എന്നും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചതോടെ വര്‍ഷങ്ങളോളം സ്വന്തം കുടുംബത്തെ പോലും കാണാന്‍ കഴിയാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു ഈ തൊഴിലാളികള്‍ എന്നുമൊക്കെയുള്ള കള്ളക്കഥയുമായി ഇറങ്ങിയിരുന്നു. ഇതിനെ പ്രചരിപ്പിക്കാന്‍ ആയിരക്കണക്കിന് ജിഹാദി- ബിജെപി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സജീവമായുണ്ട്. ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ദ വൈര്‍, ദ ന്യൂസ് മിനിറ്റ് എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്‍കുന്ന മാധ്യമങ്ങളാണ്.