• Mon. Oct 26th, 2026

24×7 Live News

Apdin News

ഗംഗയിലൂടെ പ്രിയങ്ക ഗാന്ധി പോകുമ്പോള്‍ ആളുകള്‍ ആര്‍ത്തുവിളിച്ചുവെന്ന് കേരളത്തിലെ പത്രങ്ങള്‍; ഒരു പൂച്ചക്കുഞ്ഞുപോലും ഇല്ലായിരുന്നെന്ന് ജോണ്‍ ബ്രിട്ടാസ്

Byadmin

Oct 26, 2026


തിരുവനന്തപുരം: പണ്ടൊരിക്കല്‍ ഗംഗയിലൂടെ പ്രിയങ്കഗാന്ധി യാത്ര ചെയ്തപ്പോള്‍ ഒരു പൂച്ചക്കുഞ്ഞ് പോലും കാണാനില്ലായിരുന്നെന്ന് പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്. ഈ പഴയ കാല വീഡിയോ ഇപ്പോള്‍ വൈറലായി സോഷ്യല്‍ മീഡിയയില്‍ കറങ്ങുമ്പോള്‍, ജോണ്‍ ബ്രിട്ടാസിന്റെ ഇരട്ടമുഖമാണ് പുറത്തുവരുന്നത്.

പണ്ട് താന്‍ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ പ്രിയങ്ക ഗാന്ധി ബോട്ടില്‍ യാത്ര ചെയ്ത അനുഭവം വിവരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. “അന്ന് കേരളത്തിലെ പത്രങ്ങളില്‍ പ്രിയങ്കാഗാന്ധിയുടെ വലിയ വര്‍ണ്ണചിത്രം ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധി സാരിയുടുക്കാറുണ്ട്. ഇന്ദിരാഗാന്ധിയുമായി രൂപസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധി ഗംഗയിലൂടെ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ഗംഗയുടെ ഇരുകരകളില്‍ നിന്നും ജനങ്ങള്‍ ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു എന്നാണ് കേരളത്തിലെ പത്രങ്ങള്‍ പിറ്റേദിവസം എഴുതിയത്. അന്ന് ആ യാത്രയുടെ കൂടെ പോയ ദല്‍ഹിയിലെ പത്രപ്രവര്‍ത്തകനായിരുന്നു ഞാന്‍. പക്ഷെ പ്രിയങ്കയുടെ ഈ ബോട്ട് യാത്ര കാണാന്‍ വാസ്തവത്തില്‍ അഞ്ച് പേര്‍ തികച്ചില്ലായിരുന്നു. ഒരു പൂച്ചക്കുഞ്ഞ് പോലും അത് കാണാന്‍ ഇല്ലായിരുന്നു.” – ജോണ്‍ ബ്രിട്ടാസ് ഈ വീഡിയോയില്‍ പറയുന്നു.

“പക്ഷെ കേരളത്തിലെ പത്രങ്ങള്‍ എഴുതിയ നുണകള്‍ കേരളത്തിലെ ജനം വിശ്വസിച്ചു. ഇവിടുത്തെ പത്രങ്ങളില്‍ എന്തൊക്കെയാണ് വന്നിരുന്നത്- രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി, പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയ്‌ക്കൊപ്പം എന്നിങ്ങനെയായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്തൊരു തള്ളുകളാണ്. “. – ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ജോണ്‍ ബ്രിട്ടാസിന്റെ പ്രിയങ്ക ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോ കാണൂ

By admin