• Sun. Oct 25th, 2026

24×7 Live News

Apdin News

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളുളള സ്‌കൂളുകള്‍ക്കും അവധി

Byadmin

Oct 25, 2026


പാലക്കാട്:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം.അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.മുന്‍കൂട്ടി നിശ്ചയിച്ച മേളകള്‍ സുരക്ഷ ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും,ജില്ലയില്‍ നിലവില്‍ മഴ കുറഞ്ഞ സാഹചര്യത്തിലുമാണ് നടപടി.

ഞായറാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

By admin