• Wed. Oct 14th, 2026

24×7 Live News

Apdin News

യൂണിവേഴ്സൽ ബോസിന്റെ കീരിടം ഇനി ഷായ് ഹോപ്പിന്; വിൻഡീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്യാപ്റ്റൻ!

Byadmin

Oct 14, 2026


ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിൽ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ഹോപ്പ്, വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡിനൊപ്പം എത്തി ചരിത്രമെഴുതിയിരിക്കുകയാണ്.

മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഹോപ്പ്, നേരിട്ട 28-ാം പന്തിൽ സിക്‌സർ പറത്തിയാണ് തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്.

ഈ നേട്ടത്തോടെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡിനൊപ്പം (16 തവണ) എത്താൻ വിൻഡീസ് നായകന് സാധിച്ചു.

വിൻഡീസിനായി ടി-20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടിയ താരങ്ങൾ:

ക്രിസ് ഗെയ്ല് – 16 തവണ

ഷായ് ഹോപ്പ് – 16 തവണ

എവിന്‍ ലൂയിസ് – 15 തവണ

ബ്രണ്ടന്‍ കിങ് – 14 തവണ

നിക്കോളാസ് പൂരന്‍ – 13 തവണ

ഹൈദരാബാദിലെ വിൻഡീസ് കുതിപ്പ്

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച വിൻഡീസ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ അടിച്ചുപറത്തി.

നായകൻ ഷായ് ഹോപ്പിന് പുറമെ യുവ ഓപ്പണർ ജുവൽ ആൻഡ്രൂ (21 റൺസ്), ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 32 റൺസ്), റോവ്മാൻ പവൽ (17 പന്തിൽ 24 റൺസ്) എന്നിവരും മികച്ച സംഭാവന നൽകി. ഇന്ത്യക്കായി അർഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവൻ:

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്.

The post യൂണിവേഴ്സൽ ബോസിന്റെ കീരിടം ഇനി ഷായ് ഹോപ്പിന്; വിൻഡീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്യാപ്റ്റൻ! appeared first on .

By admin