• Tue. Oct 20th, 2026

24×7 Live News

Apdin News

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

Byadmin

Oct 20, 2026


കൊച്ചി : യൂറോപ്പ് കത്തുന്നത് കാണുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുന്നതെന്ന് വ്ലോഗർ ജിതിൻ ജേക്കബ് . നമ്മുടെ രാജ്യം എത്രയോ പതിറ്റാണ്ടുകൾ ആയി തീവ്രവാദത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നു. അന്നൊക്കെ യൂറോപ്പിലെ സായിപ്പുമാർ തീവ്രവാദികളുടെ മനുഷ്യാവകാശവും പ്രസംഗിച്ച് അവർക്ക് വേണ്ടി നിലകൊണ്ടവരാണെന്നും ജിതിൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

നമ്മുടെ രാജ്യം പ്രതിസന്ധികളിലൂടെ പോയപ്പോൾ റഷ്യയും, ഇസ്രയേലും ഒഴികെ ഒരുത്തനും ഒപ്പം നിന്നിട്ടില്ല. നമ്മുടെ രാജ്യത്ത് അരാജകത്വവും, കലാപവും, തീവ്രവാദവും ഉണ്ടാക്കുന്നവർക്ക് പിന്തുണ കൊടുത്ത ചരിത്രമാണ് ഇവർക്കൊക്കെയുള്ളതെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പലസ്തീനെ രാജ്യമായി അംഗീകരിക്കാൻ നടന്നതാ, പക്ഷെ സ്വന്തം രാജ്യത്ത് മുഴുവൻ പലസ്തീൻ പതാക ഉയരുന്ന കാര്യം ലവൻ അറിഞ്ഞില്ല.. 😂😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ വളരെ സന്തോഷവാനാണ്. യൂറോപ്പ് കത്തുന്നത് കാണുമ്പോൾ ‘അതിയായ സന്തോഷം’ ഉണ്ട്.
പക്ഷെ അത് തുടങ്ങേണ്ടിയിരുന്നത് റോമിൽ നിന്നാകണമായിരുന്നു എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യുമ്പോഴും സഹിഷ്ണുതയും, മാനവികതയും തള്ളി ഇരിക്കുന്ന മറ്റൊരു പാഴുണ്ട്, അങ്ങ് വത്തിക്കാനിൽ..!
യൂറോപ്പ് കത്തുന്ന ഈ സമയത്ത് മൊഴിയും, വരൂ, ‘നമുക്ക് മുട്ടിൽ നിന്ന് പ്രാർത്ഥിക്കാം’ എന്ന്..! എന്നിട്ട് നാളെ പറയും ‘അഭയാർത്ഥികളെ ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്നും’..!
😂😂
വത്തിക്കാൻ സിറ്റി മുഴുവൻ ബംഗ്ലാദേശികളുടെയും, മൊറൊക്കോക്കാരുടെയും കയ്യിൽ ആയത് കൊണ്ട് മിക്കവാറും പോപ്പ് അധികം വൈകാതെ പാലാരിവട്ടത്തുള്ള കേരള കത്തോലിക്ക സഭയുടെ ആസ്ഥാനത്തേയ്‌ക്ക് താമസം മാറാൻ സാധ്യത ഉണ്ട്. എന്നിട്ട് വേണം നേരിൽ പോയി കണ്ട് ആ കയ്യിൽ ഒരു കിസ്സടിക്കാൻ.. 😁
നമ്മുടെ രാജ്യം എത്രയോ പതിറ്റാണ്ടുകൾ ആയി തീവ്രവാദത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നു. അന്നൊക്കെ യൂറോപ്പിലെ സായിപ്പ്മാർ തീവ്രവാദികളുടെ മനുഷ്യാവകാശവും പ്രസംഗിച്ച് അവർക്ക് വേണ്ടി നിലകൊണ്ടു.
ഇപ്പോൾ തന്നെ നോക്കൂ, ഇന്ത്യയിൽ ഇടത് അരാജക വാദികൾ ജനാധിപത്യം അട്ടിമറിക്കാൻ ബംഗ്ലാദേശ് മോഡൽ കലാപം ഉണ്ടാക്കിയപ്പോൾ, അതിൽ പങ്കെടുത്ത 2300 ഓളം കൊടും ക്രിമിനലുകൾക്ക് എതിരെ കേസ് എടുത്തപ്പോൾ ഉടൻ അന്താരാഷ്‌ട്ര ‘മനുഷ്യാവകാശ’ സംഘടനകൾ ഇന്ത്യക്ക് എതിരെ രംഗത്ത് എത്തി. ഇപ്പോൾ ഫ്രാൻസ് ഇതേ കാര്യം ചെയ്യുമ്പോൾ ഇവറ്റകളെ കാണാൻ ഇല്ല..!
ഇന്ത്യയിലെ കലാപം പ്രതീക്ഷിച്ച് ഡൽഹിയിൽ തമ്പടിച്ച അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഇപ്പോൾ സ്വന്തം രാജ്യത്ത് നടക്കുന്ന കലാപങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുവാ.. 😂
നമ്മുടെ രാജ്യം പ്രതിസന്ധികളിലൂടെ പോയപ്പോൾ റഷ്യയും, ഇസ്രയേലും ഒഴികെ ഒരുത്തനും നമുക്ക് ഒപ്പം നിന്നിട്ടില്ല. നമ്മുടെ രാജ്യത്ത് അരാജകത്വവും, കലാപവും, തീവ്രവാദവും ഉണ്ടാക്കുന്നവർക്ക് പിന്തുണ കൊടുത്ത ചരിത്രമാണ് ഇവർക്കൊക്കെ.
പിന്നെ നമ്മൾ എന്തിനാണ് ഇവറ്റകൾക്ക് വേണ്ടി കണ്ണുനീർ പൊഴിക്കുന്നത്..? സഹിഷ്ണുതയുടെ അസ്കിത മൂത്ത് ലിബറലിസവും തള്ളി, മുന്നറിയിപ്പുകൾ അവഗണിച്ചു എല്ലാവരെയും വിളിച്ച് അകത്ത് കയറ്റിയതല്ലേ..! അനുഭവിക്കട്ടെ.
അഭയാർത്ഥികൾക്ക് എല്ലാം അഭയം കൊടുക്കണം എന്ന് പറഞ്ഞ് ആക്റ്റീവിസം കളിച്ച ഒരു അമ്മച്ചിയുടെ പാരീസിലെ സ്ഥാപനം ഇന്നലെ അക്രമികൾ ആക്രമിച്ചു തകർത്ത് കൊള്ളയടിക്കുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്ന അവരുടെ മുഖം വലിയ വാർത്ത ആയിരുന്നു. എനിക്ക് അത് കണ്ടപ്പോൾ പൊട്ടിച്ചിരി ആണ് വന്നത്.🤣🤣
വിലക്കയറ്റത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെ ആക്രമിക്കുകയും, അവരുടെ സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തിട്ട് പ്രക്ഷോഭം എന്നൊക്കെ പറയുന്ന ഈ വർഗത്തിന്റെ സ്വഭാവം ലോകത്ത് എല്ലായിടത്തും ഒന്ന് തന്നെ..!
യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട്. അതിന് വേണ്ടി ഡൽഹിയിൽ തീവ്ര കമ്മികൾ കാണിച്ചു കൂട്ടുന്നതും നമ്മൾ കാണുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ, ഭരണത്തിൽ ബിജെപി ആയിപ്പോയി. അവർ എത്രയൊക്കെ ശ്രമിച്ചിട്ടും, കലാപ ശ്രമങ്ങൾ ആവർത്തിച്ചു നടത്തിയിട്ടും ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയെ യൂറോപ്പ് പോലെ കത്തിക്കാൻ പറ്റുന്നില്ല.
ഇപ്പോൾ വീരവാദം ആണ്, ഇനിയിപ്പോൾ ഈ കലാപകാരികൾക്ക് എതിരെ എന്തെങ്കിലും നടപടി ‘അബദ്ധവശാൽ’ ഫ്രാൻസ് എടുക്കുക ആണെങ്കിൽ ഇരവാദം തുടങ്ങും. ‘മനോരമ’ പോലുള്ള മാധ്യമങ്ങൾ അവിടെയും ഉണ്ടല്ലോ.. 😁
യൂറോപ്പിന്റെ ചരിത്ര സ്മാരകങ്ങൾ എല്ലാം തകർക്കുക ആണ്. കൊള്ളയും, അരാജകത്വവും ആണ് എങ്ങും. ഫ്രാൻസിന്റെ ദേശീയ പതാക എങ്ങും കാണാൻ ഇല്ല, അവിടെ ഉയരുന്നത് പലസ്തീൻ, മൊറൊക്കോ പതാകകൾ ആണ്…!
ഈ കലാപത്തെ, ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും വേണ്ടി ഗൾഫിൽ പോയി കുനിഞ്ഞു നിൽക്കുന്ന മാപ്രകൾ എങ്ങനെ വെളുപ്പിക്കും എന്ന് പറയുന്നവർക്ക് പ്രത്യേക സമ്മാനം ഉണ്ട്.. 😊
ഞാൻ ഇപ്പോൾ ചെയ്യുന്നത് സകല അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും ‘യൂറോപ്പ് കത്തുന്ന’ വാർത്തകൾക്ക് താഴെ പോയി ‘സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ’ മനുഷ്യാവകാശത്തെ കുറിച്ച് കമന്റ്‌ ഇടുകയാണ്.. 😂😂
ഫ്രാൻ‌സ് ഭരണകൂടം അറസ്റ്റ് ചെയ്ത ‘പ്രക്ഷോഭകരെ’ ഉടൻ വിട്ടയച്ചില്ല എങ്കിൽ കേരള നിയമ സഭ പ്രമേയം പാസാക്കുമെന്നും, അന്താരാഷ്‌ട്ര കോടതിയിൽ കേസ് കൊടുത്ത് ഫ്രഞ്ച് പ്രസിഡന്റ്‌ മക്രോണിനെതിരെ അറസ്റ്റ് വാറന്റ് ഇഷ്യൂ ചെയ്യിക്കും എന്നുമൊക്ക എഴുതി മനസുഖം കണ്ടെത്തുന്നു. 😂😂
നമുക്ക് അത് ചെയ്യാമല്ലോ, കാരണം ബിജെപി ഭരണം ഉള്ള കാലത്തോളം നമ്മൾ സുരക്ഷിതരാണ്.

By admin