• Tue. Oct 20th, 2026

24×7 Live News

Apdin News

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും കൊടുങ്കാറ്റ് തുടരും; സിംബാബ്‌വെയുടെ അടിവേരിളക്കി ഹർമൻപ്രീത്

Byadmin

Oct 20, 2026


സിംബാബ്‌വെക്കെതിരെയുള്ള അവസാന ടി-2യിൽ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. റായ്പൂരിലെ പോരാട്ടത്തിൽ ഹർമൻപ്രീത് കൗർ 41 പന്തിൽ പുറത്താവാതെ 91 റൺസ് നേടിയാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 10 ഫോറുകളും 5 സിക്സുമാണ് താരം നേടിയത്.

9 റൺസിന്‌ സെഞ്ച്വറി നഷ്ടമായെങ്കിലും റായ്പൂർ പഴയ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്.

ഷെഫാലി വർമയുടെ അർധ സെഞ്ച്വറിയും ഇന്ത്യക്ക് വലിയ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. മത്സരത്തിൽ 37 പന്തുകളിൽ നിന്നും 69 റൺസാണ് താരം അടിച്ചെടുത്തത്. 6 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അനുഷ്ക ബ്രിജ്‌മോഹൻ ശർമ്മ 28 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊണ്ടന്നും രണ്ടക്കം കാണാനായില്ല.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര വിജയിച്ചിരുന്നു. പരമ്പര തൂത്തുവാരുകയാവും സ്‌മൃതിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ഇന്ത്യ പ്ലെയിങ് ഇലവൻ

ഷെഫാലി വർമ, സ്‌മൃതി മന്ദാന (ക്യാപ്റ്റൻ), അനുഷ്‌ക ശർമ, ഹർമൻപ്രീത് കൗർ, നിക്കി പ്രസാദ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്‌തി ശർമ, അരുന്ധതി റെഡ്ഡി, നന്ദനി ശർമ, ക്രാന്തി ഗൗഡ്, പ്രേമ റാവത്ത്.

സിംബാബ്‌വേ പ്ലെയിങ് ഇലവൻ

കെലിസ് സ്‌ലോവു, ബിലോവ്ഡ് ബിസ, ചിപ്പോ മുഗേരി തിരിപാനോ, ഷാർനെ മേയേഴ്‌സ്, ജോസഫിൻ എൻകോമോ(ക്യാപ്റ്റൻ), ന്യാഷ ഗ്വാൻസുറ, മോഡസ്റ്റർ മുപാചിക്വ(വിക്കറ്റ് കീപ്പർ), കുഡ്‌സായി ചിഗോറ, ലോറിൻ ഫിരി, ടെൻഡായി മകുഷ, നോംവെലോ സിബ്‌ഡ സിബാൻ.







By admin