കൊല്ലം:കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തരെ മദ്യപസംഘം ക്രൂരമായി മര്‍ദ്ദിച്ചു.ഒന്നര വയസുള്ള കുഞ്ഞിനും സ്ത്രീകള്‍ക്കുമുള്‍പ്പെടെ പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയ്യപ്പ ഭക്തരെ ആക്രമിച്ച കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിന്‍, ശരത്, പ്രവീണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപ സംഘത്തിന്റെ കാര്‍ തട്ടിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.മദ്യലഹരിയിലായിരുന്ന നാലംഗ സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിച്ചു.
തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു.യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.