• Tue. Oct 20th, 2026

24×7 Live News

Apdin News

ഇന്ത്യൻ ക്രിക്കറ്റിന്റെ ഫിറ്റ്നസ് നിലവാരം ഉയർത്തിയതിന്റെ ക്രെഡിറ്റ് അവനുള്ളതാണ്: ഹർഭജൻ സിംഗ്

Byadmin

Oct 20, 2026


വിരാട് കോലിയുടെ ഫിറ്റ്നസിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്നസ് നിലവാരം ഉയർത്തിയതിന് എല്ലാ ക്രെഡിറ്റും കോലിക്കുള്ളതാണെന്നാണ് ഹർഭജൻ പറഞ്ഞത്.

”ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫിറ്റ്നസ് നിലവാരം ഉയർത്തിയതിന്റെ പ്രധാന ക്രെഡിറ്റ് വിരാട് കോലിക്കാണ്. ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗിനെ ഇന്ന് ആരും നിസ്സാരമായി കാണുന്നില്ല. അതിന്റെ ക്രെഡിറ്റ് കോലിക്കും അദ്ദേഹത്തിന്റെ ടീമിനുമുള്ളതാണ്. ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് രീതികളിൽ അദ്ദേഹം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

ഇന്ത്യക്കൊപ്പം മത്സരങ്ങൾ വിജയിക്കുകയെന്നതാണ് ഇന്നും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ വലിയ ആവേശമാണ്” ഹർഭജൻ സിംഗ് പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

വിരാട് നിലവിൽ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 168 റൺസാണ് നേടിയിരുന്നത്. ഈ ഫോം ന്യൂസിലാൻഡിന്റെ മണ്ണിലും ആവർത്തിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.







By admin