• Fri. Sep 20th, 2024

24×7 Live News

Apdin News

യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച പൊതുദര്‍ശനത്തിന് ശേഷം എയിംസിന് കൈമാറും – Chandrika Daily

Byadmin

Sep 13, 2024


ഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നാണ് വിയോഗം. 72 വയസ്സായിരുന്നു. ശ്വായകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 19നാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈലാണ് ജനിച്ചത്. യെച്ചൂരി എസ്എഫ്‌ഐലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974ല്‍ എസ്എഫ്‌ഐയില്‍ അംഗമായ യെച്ചൂരി 1978ല്‍ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദ പഠനത്തിനു ശേഷം ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദാനന്തര ബിരുദം നേടി.

പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥകാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം ജെഎന്‍യു യൂണിയന്റെ പ്രസിഡന്റായി. 1980ല്‍ സിപിഎമ്മിലെത്തി. 1985ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി.



By admin