
കണ്ണൂര്‍: രക്ഷിതാക്കള്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ സ്വന്തം വീടിന് യുവാവ് തീയിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിക്കരയിലാണ് സംഭവം.മകന്‍ അഭിഷേക് ലഹരിയ്‌ക്ക് അടിമയാണെന്ന് വീട്ടുകാര്‍ പറയുന്നു.
ഇടയ്‌ക്കിടെ അഭിഷേക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പണം വാങ്ങാറുണ്ടായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് പതിവെന്നും പിതാവ് പറയുന്നു. ലഹരിക്കടിമയായ അഭിഷേകിന് നേരത്തേയും പൊലീസ് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് അക്രമം കാട്ടുക ആയിരുന്നു.
വീട്ടിലെ ഒരു മുറിയ്‌ക്കാണ് അഭിഷേക് ഇന്ന് പുലര്‍ച്ചെ തീ വച്ചത്. പിന്നീട് താഴത്തെ മുറികളിലേക്ക് തീ പടരുകയായിരുന്നു.അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജന്‍ അടക്കമുള്ളവര്‍ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.