• Mon. Nov 2nd, 2026

24×7 Live News

Apdin News

രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ

Byadmin

Nov 2, 2026


ഇന്ത്യക്കെതിരെയുള്ള അവസാന ടി-20യിൽ ന്യൂസിലാൻഡിന് 7 വിക്കറ്റുകളുടെ വിജയം കൈവരിച്ചിരുന്നു. ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.

മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്.

ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.

ഒരു കലണ്ടർ ഇയറിൽ ടി-20യിൽ 10 തവണ ടോപ് സ്‌കോറർ ആവുന്ന ആദ്യ ഇന്ത്യൻ താരമാണ് ഇഷാൻ. ഈ വർഷത്തിൽ 9 ടോപ് സ്‌കോറർ ആയ അഭിഷേക് ശർമ്മ 2022ൽ ഇത്ര തവണ ടോപ് സ്‌കോറർ നേട്ടം കൈവരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരെ മറികടന്നാണ് കിഷന്റെ നേട്ടം.

അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും നേടി.

ടിം സൈഫർട്ട്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ കരുത്തിലാണ് ന്യൂസിലാൻഡ് വിജയിച്ചത്. 50 പന്തിൽ നിന്നും 93 റൺസാണ് സൈഫർട്ട് നേടിയത്. ഫിലിപ്സ് 38 പന്തിൽ പുറത്താവാതെ 65 റൺസും നേടി വിജയത്തിൽ നിർണായകമായി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.







By admin