വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം പങ്കിട്ട് ബോളിവുഡ് താര ദമ്പതികളായ ദീപിക പതുക്കോണം രൺവീർ സിംഗും. ദീപിക തന്നെയാണ് രണ്ടാമത്തെ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രഗ്നൻസി കിറ്റിൽ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് തന്റെ ആദ്യ മകളായ ദുവായുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ആരാധകരും താരങ്ങളും അടക്കം നിരവധി പേർ ഇതിനോടകം തന്നെ താരതമ്പതികളുടെ ഈ പുതിയ സന്തോഷംകളുമായി എത്തുകയാണ്. ദുവയ്‌ക്ക് അവളുടെ ക്രൈം പാർട്ണറെ ലഭിക്കാൻ പോകുന്നു എന്നാണ് അർജുൻ കപൂർ കുറിച്ചത്. 2024 സെപ്റ്റംബർ എട്ടിനായിരുന്നു ദീപിക തന്റെ ആദ്യ മകൾക്ക് ജന്മം നൽകിയത്. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. 2018 നവംബറിലാണ് ദീപിക പദുക്കോണും രൺവീർ സിംഗും വിവാഹിതരായത്.