ടെക്സാസ്: പന്ത് നല്‍കാതെയുള്ള സ്പാനിഷ് മാജികില്‍ ഫ്രാന്‍സ് പതറിയപ്പോള്‍ മു രണ്ട് ഗോളുകള്‍ അടിച്ച് സ്പെയിന്‍ മുന്നില്‍. ആദ്യപകുതി ഫലം കണ്ടു. 22ാം മിനിറ്റില്‍ മികെല്‍ ഒയാഴ്സബാല്‍ അടിച്ച ഗോളിന് സ്പെയിന്‍ മുന്നിലെത്തി.
58ാം മിനിറ്റില്‍ പെഡ്രോ പോറോ വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ആദ്യ ഗോള്‍ അടിച്ചിട്ടും ആക്രമണോത്സുകത വിടാതെ കളിച്ച സ്പെയിന്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. സ്പെയിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ ഫ്രാന്‍സ് പതറി. പന്ത് വിട്ടുകൊടുക്കാതെ കൈവശം വെയ്‌ക്കുന്ന രീതിയും തന്ത്രപരമായ നിയന്ത്രണവും ചേര്‍ന്ന് കളിയുടെ ഗതി പാടെ സ്പെയിന്‍ കയ്യടക്കുകയായിരുന്നു.
ഡിഫന്‍സിലും ആക്രമണത്തിലും നിറഞ്ഞു കളിക്കുകയായിരുന്നു സ്പെയിന്‍. ഫ്രാന്‍സിന്റെ കുന്തമുനയായ കിലിയന്‍ എംബാപ്പെയെ സ്പാനിഷ് പ്രതിരോധം നിഷ്പ്രഭമാക്കി. മൂന്നാമതൊരു ഗോള്‍ കൂടി സ്പെയിന്‍ യമാലിലൂടെ നേടിയത്.. മനോഹരമായ ഹെഡറിലൂടെയാണ് യമാല്‍ ഫ്രാന്‍സിന്റെ വല കുലുക്കിയത്. പക്ഷെ റഫറി അത് ഓഫ്സൈഡ് വിധിക്കുകയായിരുന്നു.
ക്വാര‍്ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ നിറഞ്ഞു കളിച്ച ഫ്രാന്‍സിന്റെ വെറും നിഴല്‍ മാത്രമാണ് സെമിയില്‍ സ്പെയിനിനെതിരെ കണ്ടത്. ഫ്രാന്‍സിന്റെ പ്രതിരോധത്തെ കീറിമുറിച്ച് സ്പാനിഷ് പട കുതിച്ചപ്പോള്‍ പ്രത്യാക്രമണം നടത്തിയ ഫ്രാന്‍സിന് പലപ്പോഴും പിഴച്ചു. കൃത്യമായി പാസുകള്‍ കൈമാറുന്നതില്‍ പോലും ഫ്രാന്‍സ് പരാജയപ്പെട്ടു.
ഹൈഡ്രേഷന്‍ ബ്രേക്കിന് ശേഷം ഫ്രാന്‍സ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.