• Mon. Sep 23rd, 2024

24×7 Live News

Apdin News

രാജിവെച്ചതിന് ശേഷം നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബി ജെ പിയെ കടന്നാക്രമിച്ച് അരവിന്ദ് ​കെജ്രിവാൾ

Byadmin

Sep 23, 2024


രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.

aravind kejriwAL

ദില്ലിയിൽ രാജിവെച്ചതിന് ശേഷം നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ . ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.

എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു.



By admin