ന്യൂഡല്‍ഹി : രാജ്യത്തെ ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കി. യാത്രക്കാരുടെ സുരക്ഷാ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. തുടര്‍ച്ചയായി ഉണ്ടാകുന്ന റെയില്‍വേ അപകടങ്ങളുടെയും ട്രെയിനുകള്‍ക്ക് ഉള്ളിലും, നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.
യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കോച്ചുകളില്‍ പൊതു ഇടങ്ങളില്‍ മാത്രമാകും ക്യാമറകള്‍ സ്ഥാപിക്കുക. നാല് വാതിലുകള്‍ക്കും സമീപത്തായി നാല് ക്യാമറകള്‍ ആകും കോച്ചുകളില്‍ ഉണ്ടാകുക. എഞ്ചിനുകളില്‍ നാലു വശങ്ങളിലായി നാല് ക്യാമറകള്‍ ഉണ്ടാകും, ഓരോ ക്യാമറകളും സ്ഥാപിക്കും. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ കോച്ചുകളില്‍ പൊതു ഇടങ്ങളില്‍ മാത്രമാകും ക്യാമറകള്‍ സ്ഥാപിക്കുക. നാല് വാതിലുകള്‍ക്കും സമീപത്തായി നാല് ക്യാമറകള്‍ ആകും കോച്ചുകളില്‍ ഉണ്ടാകുക. എഞ്ചിനുകളില്‍ നാലു വശങ്ങളിലായി നാല് ക്യാമറകള്‍ ഉണ്ടാകും, ഓരോ ക്യാമറകളും സ്ഥാപിക്കും.
ക്യാബിനുകളില്‍ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താന്‍ രണ്ട് ഡസ്‌ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. റെയില്‍വേ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ അന്വേഷണത്തില്‍ ഇത് ഏറെ പ്രയോജനകരമാകും എന്നാണ് കണക്കാക്കുന്നത്. സ്വകാര്യത സംരക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും കഴിയുന്ന, 360ത്ഥ കവറേജ് ഉള്ള അക ക്യാമറകള്‍ ആകും ട്രെയിനുകളില്‍ സ്ഥാപിക്കുക. നൂറു കിലോമീറ്ററിലേറെ വേഗതയില്‍ സഞ്ചരിക്കുമ്പോഴും കുറഞ്ഞ വെളിച്ചത്തില്‍ പോലും, മികച്ച ദൃശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയുന്നതാകും ക്യാമറകള്‍ എന്ന് റെയില്‍വേ അറിയിച്ചു.