
ഭരതനുമായുള്ള സംഗമത്തിനുശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലെ പഞ്ചവടിയില്‍ താമസമാക്കി. അവിടെയെത്തിയ ശൂര്‍പ്പണഖ രാമന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയായി അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. രാമന്‍ പുഞ്ചിരിയോടെ സീതയെ ചൂണ്ടിക്കാട്ടി, താന്‍ ഏകപത്‌നീവ്രതനാണെ് അറിയിച്ചു. അവള്‍ ലക്ഷ്മണന്റെ അടുത്തേക്കു തിരിഞ്ഞെങ്കിലും അദ്ദേഹവും അത് നിരസിച്ചു.
നിരാശ കോപമായി മാറിയ ശൂര്‍പ്പണഖ സീതയെ ആക്രമിക്കാന്‍ ശ്രമിച്ചു. സീതയെ സംരക്ഷിക്കുന്നതിനായി ലക്ഷ്മണന്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയില്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിക്കപ്പെട്ടു.. അപമാനിതയായ ശൂര്‍പ്പണഖ ഖരന്റെയും ദൂഷണന്റെയും അടുത്തേക്കും പിന്നീട് രാവണന്റെ അടുത്തേക്കും പോയി പ്രതികാരം ആവശ്യപ്പെട്ടു. അങ്ങനെ ഒരു നിമിഷത്തെ വികാരവിക്ഷോഭം പിന്നീട് ലങ്കായുദ്ധത്തിലേക്കു നയിച്ച സംഭവപരമ്പരയുടെ തുടക്കമായി. നിയന്ത്രണമില്ലാത്ത ആഗ്രഹം വിനാശത്തിന്റെ വിത്ത് വിതയ്‌ക്കും. ആഗ്രഹം നിരസിക്കപ്പെടുത് സ്വാഭാവികമാണ്; എന്നാല്‍ അത് പ്രതികാരമായി മാറുമ്പോള്‍ അതിന്റെ വില നിരപരാധികള്‍ക്കും കൊടുക്കേണ്ടിവരും. രാമസ്പര്‍ശം: വിവേകമില്ലാത്ത ഒരു നിമിഷം, ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിച്ചേക്കാം.