• Sat. Nov 7th, 2026

24×7 Live News

Apdin News

രാമായണം വെറുമൊരു സിനിമയല്ല; ഇതൊരു ഭാരതീയ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും ‘മഹായജ്ഞ’മാണ്:വിവേക് ഒബറോയി

Byadmin

Nov 7, 2026



മുംബൈ: രാമായണം വെറുമൊരു സിനിമയല്ലെന്നും ഇത് ഭാരതീയ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും ഒരു മഹായജ്ഞ’മാണെന്നും ഈ മഹായജ്ഞത്തിൽ വിദ്യുജ്ജിഹ്വയായി വേഷമിട്ടത് തന്റെ ഒരു ചെറിയ ‘ആഹുതി’ മാത്രമാണെന്നും പറഞ്ഞ് ബോളിവുഡ് നടന്‍ ഒബറോയി.

രാമായണ സിനിമയെ ജ്വലിപ്പിക്കുന്ന വിവേക് ഒബറോയി-യഷ് പോരാട്ടം; 19 മണിക്കൂര്‍ നീണ്ട ഷൂട്ടിംഗ്

രാമായണയുടെ ട്രെയിലറിലും സിനിമയിലും വിവേക് ഒബറോയിയും രാവണനായി എത്തുന്ന യഷും തമ്മിലുള്ള പോരാട്ട വീര്യമുള്ള രംഗങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

രാവണ-വിദ്യുജ്ജിഹ്വ പോരാട്ടം ചിത്രീകരിക്കുന്നതിന് ഏകദേശം 19 മണിക്കൂറോളം സമയം വേണ്ടിവന്നു .കുടുംബത്തെ അപമാനിച്ചതിനോ അല്ലെങ്കിൽ കുടുംബത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതിരുന്നതിനോ വേണ്ടി രാവണൻ വിദ്യുജ്ജിഹ്വനെ നേരിടുകയും അവനുമായി പോരാടുകയും ചെയ്യുന്നു. സിനിമയുടെ തുടക്കത്തിൽത്തന്നെ രാവണന്റെ ഉഗ്രസ്വഭാവവും വാശിപിടിക്കുന്ന പ്രകൃതവും വെളിപ്പെടുത്തുന്ന തീവ്രമായ ഒരു രംഗമാണിത്.

ഈ ആവേശകരമായ സംഘട്ടന രംഗത്ത്, വിവേക് ​​ഒബ്‌റോയ് അവതരിപ്പിക്കുന്ന വിദ്യുജ്ജിഹ്വന്‍ യഷ് അവതരിപ്പിക്കുന്ന രാവണനെതിരെ രണ്ട് കോടാലികൾ ഉപയോഗിച്ചാണ് പോരാടുന്നത്. അതീവ തീവ്രതയുള്ള ഈ സംഘട്ടന രംഗത്തിനായി വിപുലമായ വിഷ്വൽ ഇഫക്റ്റുകൾ (VFX) ഉപയോഗിച്ചിട്ടുണ്ട്.

ആരാണ് വിദ്യുജ്ജിഹ്വ ?

രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ പറയുന്നതനുസരിച്ച്, രാവണന്റെ സഹോദരിയായ ശൂർപ്പണഖയുടെ ഭർത്താവാണ് വിദ്യുജ്ജിഹ്വ. അദ്ദേഹം കാലകേയ വംശത്തിൽപ്പെട്ട ഒരു ശക്തനായ അസുര രാജകുമാരനായിരുന്നു. ശൂർപ്പണഖ ഇദ്ദേഹത്തെ പ്രണയിച്ച് രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.രാവണൻ ലോകം കീഴടക്കാനായി പുറപ്പെട്ട യുദ്ധത്തിനിടയിൽ (ദിഗ്‌വിജയം), രാവണന്റെ സൈന്യവും കാലകേയന്മാരും തമ്മിൽ കടുത്ത യുദ്ധമുണ്ടായി. ഈ യുദ്ധത്തിൽ വെച്ച് രാവണൻ വിദ്യുജ്ജിഹ്വനെ വധിച്ചു. താൻ കൊന്നത് സ്വന്തം സഹോദരീഭർത്താവിനെയാണെന്ന് രാവണൻ വൈകിയാണ് അറിഞ്ഞത്. ഭർത്താവ് മരിച്ചതിൽ ദുഃഖിതയായ ശൂർപ്പണഖയെ ആശ്വസിപ്പിക്കാനാണ് രാവണൻ പിന്നീട് അവൾക്ക് ദണ്ഡകാരണ്യം ഭരിക്കാനുള്ള അനുവാദം നൽകിയത്.

രാമായണയില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങാതെ വിവേക് ഒബറോയി

ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് രാമായണ സിനിമയുടെ ഒന്നാം ഭാഗത്തില്‍ വിവേക് ഒബറോയി പ്രതിഫലം ഒന്നും തന്നെ വാങ്ങിയിട്ടില്ല. തനിക്ക് ലഭിക്കേണ്ടിയിരുന്ന മുഴുവൻ തുകയും കാൻസർ ബാധിതരായ 50 കുട്ടികളുടെ ചികിത്സയ്‌ക്കായി അദ്ദേഹം സംഭാവന ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയായിരുന്നു വിവേക് ഒബറോയിയുടെ പ്രതികരണം. ഇതിഹാസകഥയെ വെള്ളിത്തിരയിലെത്തിക്കാൻ പരിശ്രമിച്ച രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവരെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ,രാമായണ എന്ന സിനിമയുടെ വ്യാപ്തിയെയും അതിൽ പ്രവർത്തിക്കുന്നവരെയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് വിവേക് ഒബ്റോയി പങ്കുവെച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞു.

ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവസരം നൽകിയതിന് നിർമ്മാതാവ് നമിത് മൽഹോത്രയോടും വിവേക് ​​നന്ദി അറിയിച്ചു.

By admin