• Fri. Nov 20th, 2026

24×7 Live News

Apdin News

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

Byadmin

Nov 20, 2026



തിരുവനന്തപുരം: കണ്ടിട്ടുള്ളതില്‍ വെച്ച് ഹൃദയത്തില്‍ തട്ടിയുള്ള സിനിമയാണ് രാമായണം. ഒരു പക്ഷെ ഹോളിവുഡ് സിനിമയെപ്പോലും തോല്‍പിക്കുന്നു ഈ രാമായണമെന്നും മുന്‍ ഐപിഎസ് ആര്‍. ശ്രീലേഖ. രാമായണത്തിന്റെ കഥ അറിഞ്ഞുകൂടാത്ത ഒരു ഭാരതീയനും ഇല്ല. പക്ഷെ കഥയ്‌ക്കല്ല പ്രാധാന്യം. കഥാപാത്രങ്ങള്‍ക്കും കഥാഗതിയ്‌ക്കുമാണ്. ഹാന്‍സിമ്മര്‍, റഹ്മാന്‍ എന്നിവരുടെ സംഗീതം, ‍ഡിനെഗ് എന്ന ലണ്ടന്‍ആസ്ഥാനമായ വിഎഫ് എക്സ് കമ്പനിയുടെ വിഎഫ് എക്സ് വിസ്മയം, നടീനടന്മാരുടെ അഭിനയം എന്നിവ കാണാനാണ് പോയത്. പക്ഷെ ഒട്ടും നിരാശപ്പെട്ടില്ല.-ശ്രീലേഖ പറയുന്നു.

ദേവാസുര യുദ്ധത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പണ്ട് ദേവാസുരകഥകളും മറ്റും പഠിച്ചാണ് ഞാനെന്റെ ബലിപഥം എന്ന നോവല്‍ എഴുതിയത്. എന്തുകൊണ്ട് ശ്രീരാമന്‍ ഭൂമിയില്‍ അവതാരമെടുത്തത്, എന്തിന് രാവണ നിഗ്രഹം എന്നീ കാര്യങ്ങള്‍ വിശദീകരിക്കാനാകണം ദേവാസുരയുദ്ധത്തില്‍ നിന്നും സിനിമ തുടങ്ങിയത്. വൈശ്രവസിന്റെ ഭാര്യയായ കൈകേസിയായാണ് നടി ശോഭന വരുന്നത്. യാഷിന്റെ രാവണനായുള്ള അഭിനയം ഗംഭീരമാണ്. കണ്ണുകള്‍കൊണ്ട് അതിശയിപ്പിക്കുന്ന രീതിയിലാണ് ഭാവങ്ങള്‍ യഷ് എന്ന നടന്‍ കൊണ്ടുവരുന്നത്. യാഷ് ഈ സിനിമയില്‍ എല്ലാവരുടേയും ആരാധനപിടിച്ചുപറ്റുന്നുണ്ട്. – ശ്രീലേഖ പറയുന്നു.

രാമനായി രണ്‍ബീര്‍ കപൂര്‍ അല്‍പം നിരാശപ്പെടുത്തിയോ എന്ന സംശയമുണ്ട്. സായി പല്ലവിയുടെ സീത രാമായണത്തില്‍ നിന്നും വ്യത്യസ്തമായ സീതയാണ് ഇതില്‍ കാണിക്കുന്നു. ശക്തിയുള്ള ഭൂമിദേവിയുടെ മകളാണ് സീത. വാളെടുത്ത് യുദ്ധം ചെയ്യുന്നവള്‍ കൂടിയാണ് സീത. ഈ സീതയെ സായി പല്ലവി വിസ്മയിപ്പിക്കുന്നു. ജടായുവുമായുള്ള രാവണന്റെ യുദ്ധം ഗംഭീരമാണ്. എല്ലാവരും ഈ സിനിമ തീയറ്ററില്‍ പോയി കണ്ട് പുളകം കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഹോളിവുഡിനെ അതിശയിപ്പിക്കുന്ന സിനിമയാണ് ഭാരത്തില്‍ നിന്നും ഉണ്ടായത്. ഈയിടെ പുറത്തിറങ്ങിയ ഒഡീസി എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ രാമായണം എത്രയോ ഉയരത്തിലാണ്. – ശ്രീലേഖ പറയുന്നു.

By admin