തലശ്ശേരി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെയും നിയുക്ത രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററേയും അവഹേളിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട തലശ്ശേരി മഞ്ഞോടി സിപിഎം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞാംപറമ്പിലെ സുജിന്‍ കോട്ടായിക്കെതിരെ കേസെടുത്തു.
ഭാരതീയ ന്യായസംഹിത 2023 നൂറ്റിരണ്ടാം വകുപ്പു പ്രകാരവും കേരള പോലീസ് ആക്ട് 2011 120 (0) പ്രകാരവുമാണ് പോലീസ് കേസെടുത്തത്. 2025 ജൂലൈ 14ന് 7.29 മണിക്ക് പ്രതി 9947487544 എന്ന വാട്‌സാപ്പ് നമ്പറിന്റെ സ്റ്റാറ്റസ് വഴി മന:പൂര്‍വ്വം ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശ്യത്തോടുകൂടി പ്രകോപനപരമായി പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് നടപടി.
പോസ്റ്റിനെതിരെ ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി കെ.എം. റിഥിൻ പരാതി നൽകുകയായിരുന്നു. ഇതനുസരിച്ച് 0740/2025 നമ്പറില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കി തലശ്ശേരി പോലീസ് കേസെടുക്കുകയായിരുന്നു.