• Fri. Sep 20th, 2024

24×7 Live News

Apdin News

രാഹുലിന്‌റെ ഇന്ത്യാ വിരുദ്ധത വീണ്ടും ചര്‍ച്ചയാവും, പ്രക്‌ഷോഭം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

Byadmin

Sep 19, 2024



ന്യൂഡല്‍ഹി : വിദേശരാജ്യങ്ങളില്‍ പോയി വിഷം തുപ്പുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നടപടിക്കെതിരെ ശിവസേനയുടെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം നേതാക്കള്‍ ആശങ്കയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ ആശയം തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. വിദേശങ്ങളില്‍ രാഹുല്‍ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ വീണ്ടും ചര്‍ച്ചയാവുന്നത് അത്ര നന്നല്ല എന്നതാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി , ശിവസേന നേതാക്കള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ കേസുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളുടെ പേരില്‍ കോടതികളില്‍ നിന്ന് വിമര്‍ശനം ഉണ്ടായാല്‍ വലിയ ക്ഷീണമാവും. അതിനാല്‍ ഇക്കാര്യത്തില്‍ സമരങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും അത് കടുപ്പിക്കുന്നതിനോട് നേതാക്കള്‍ക്ക് യോജിപ്പില്ല.
ജമ്മു കാശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പ്രതിഷേധം ഗുണം ചെയ്യില്ലെന്ന് അവര്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയെ പ്രീണിപ്പിക്കാനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരപ്രഖ്യാപനം നടത്തിയത്. രാഹുലിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്നത് കണ്ടു അസൂയ പൂണ്ടവരാണ് അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നാണ് വേണുഗോപാലിന്റെ പക്ഷം. എന്നാല്‍ വിഘടനവാദികള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ദ്ധിക്കുന്നതെന്ന് എതിര്‍ഭാഗം പരിഹസിക്കുന്നു.

 

By admin