• Wed. Oct 14th, 2026

24×7 Live News

Apdin News

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Byadmin

Oct 14, 2026


ന്യൂദൽഹി: യുവാക്കൾ മോശം ലക്ഷണത്തെയാണ് ‘റെഡ് ഫ്ലാഗ്’ എന്ന് വിളിക്കുന്നതെന്നും. കോൺഗ്രസിന് രാഹുൽ ഗാന്ധി ഒരു വലിയ ‘റെഡ് ഫ്ലാഗ്’ ആണെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് എസ് ഐ ആറല്ല രാഹുല്‍ ഗാന്ധിയാണ്   കാരണമെന്നും ആരോപിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം (SIR), തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ട് തിരിമറി ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ ഗോയൽ വെല്ലുവിളിച്ചു.

തന്റെ ആരോപണങ്ങൾ തെളിയിക്കുന്നതിനായി സത്യവാങ്മൂലം സമർപ്പിക്കാതെ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ക്രമക്കേട് ആരോപിക്കുന്നത് എന്ന് ഗോയൽ ചോദിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഇരട്ട വോട്ടർമാരെയും മരിച്ചവരെയും നീക്കം ചെയ്യണമെന്ന് പാർട്ടിയിലെ പല നേതാക്കളും നേരത്തെ ആവശ്യപ്പെട്ടിട്ടും, എന്തുകൊണ്ടാണ് കോൺഗ്രസ് SIR-നെ എതിർക്കുന്നത് ? “ഈ 10 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു.

SIR-ലെ കോൺഗ്രസിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഗോയൽ .

ബിഹാർ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ SIR നടപടികൾ നടന്നപ്പോൾ എന്തുകൊണ്ട് ഗാന്ധി സമാനമായ എതിർപ്പുകൾ ഉന്നയിച്ചില്ലെന്ന് ഗോയൽ ചോദിച്ചു. ഈ സംസ്ഥാനങ്ങളിലെ പുനരവലോകന പ്രക്രിയയിൽ പേരുകൾ ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ കോൺഗ്രസ് എന്തുകൊണ്ട് അപേക്ഷകൾ നൽകിയില്ലെന്നും അദ്ദേഹം ആരാഞ്ഞു.

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടർമാരെയും മരിച്ചവരെയും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ച കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, സി.പി. ജോഷി, രമേശ് ചെന്നിത്തല എന്നിവരെല്ലാം എസ് ഐ ആറിന് വേണ്ടി വാദിച്ചവരാണ്. ഇവരുടെ മുൻകാല നിലപാടുകൾ SIR-നോടുള്ള പാർട്ടിയുടെ ഇപ്പോഴത്തെ എതിർപ്പിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ തിരഞ്ഞെടുപ്പ് പുനരവലോകന നടപടികളെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂരും ചെന്നിത്തലയും നടത്തിയ പരാമർശങ്ങളും ഗോയൽ ഉദ്ധരിച്ചു. ഇരട്ട വോട്ടർമാരെയും മരിച്ചവരെയും നീക്കം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയാൻ സഹായിച്ചുവെന്നും ശശി തരൂരും ചെന്നത്തലയും പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ബംഗാൾ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോൺഗ്രസ് വിജയിച്ചത് എസ്‌ഐആർ മൂലമാണെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നുവെന്നും അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എസ്‌ഐആറിനെ പ്രശംസിച്ചിരുന്നുവെന്നും ഗോയൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തെ ചോദ്യം ചെയ്ത ഗോയൽ, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോണ്‍ഗ്രസ് മുമ്പ് ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനർജിയെ തന്നെ വിമർശിച്ചിരുന്നു, എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നതിൽ അവരോടൊപ്പം ചേരുകയാണെന്ന് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനിലും എസ് ഐ ആറിലും വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രയോഗിക്കുകയാണ്. കോൺഗ്രസ് വിജയിച്ചപ്പോൾ അവര്‍ക്ക് പ്രശ്നമില്ല. പക്ഷെ അതേ പ്രക്രിയ സ്വീകരിച്ച് പരാജയപ്പെട്ടപ്പോൾ എന്തുകൊണ്ട് അത് വെല്ലുവിളിക്കുകയാണ്. .

‘രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭീഷണി

മതിയായ തെളിവുകളില്ലാതെയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഗോയൽ ആരോപിച്ചു, കോൺഗ്രസ് നേതാവിന്റെ സമീപനം പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ തകർക്കുന്നുണ്ടെന്നും വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി കോൺഗ്രസ് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

രാഷ്‌ട്രീയ സാഹചര്യം നോക്കി രാഹുല്‍ ഗാന്ധിയും ബാനർജിയും തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ തങ്ങളുടെ വീക്ഷണങ്ങൾ മാറ്റുന്നുണ്ടെന്നും ഗോയൽ പറഞ്ഞു. രണ്ട് നേതാക്കളോടും സ്ഥിരത പുലർത്താനും തിരഞ്ഞെടുപ്പുകളിലെ തോൽവിക്ക് എസ്‌ഐആർ പ്രക്രിയയ്‌ക്കോ തിരഞ്ഞെടുപ്പ് കമ്മീഷനോ നേരെ വിരൽ ചൂണ്ടരുതെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചോർത്തി എന്നതിന് രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് തെളിവ് തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിക്കോ നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോണ്‍ഗ്രസ് മുമ്പ് ബാനർജിയെ വിമർശിച്ചിരുന്നുവെങ്കിലും ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാൻ അവരോടൊപ്പം ചേരുകയാണെന്ന് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു, കോൺഗ്രസ് വിജയിച്ചപ്പോൾ അതേ പ്രക്രിയ സ്വീകരിച്ചെങ്കിലും തോറ്റപ്പോൾ അത് വെല്ലുവിളിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.



By admin